പ്രിഥ്വിരാജിന്‍റെ 'ആദം' വിവാദത്തില്‍

പ്രിഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജിനു എബ്രഹാം സംവിധാനം ചെയുന്ന 'ആദം' എന്ന പുതിയ ചിത്രം വിവാദത്തില്‍. ചിത്രത്തിന്‍റെ പേരിനെച്ചൊല്ലിയാണ്...

പ്രിഥ്വിരാജിന്‍റെ

prithviraj11112201624213AM

പ്രിഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജിനു എബ്രഹാം സംവിധാനം ചെയുന്ന 'ആദം' എന്ന പുതിയ ചിത്രം വിവാദത്തില്‍. ചിത്രത്തിന്‍റെ പേരിനെച്ചൊല്ലിയാണ് വിവാദമുയര്‍ന്നിരിക്കുന്നത്.

'ആദം' എന്ന പേരില്‍ സ്നേഹ. സി. ജെ നിര്‍മ്മിച്ച്‌ നവാഗതനായ സമര്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രിഥ്വിരാജിന്‍റെ ചിത്രത്തിനും അതേ പേരിടാന്‍ സാധ്യമല്ലെന്നും 'ആദം' എന്ന പേരിന്‍റെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളുടെ വാദം.

പ്രിഥ്വിരാജ് ചിത്രങ്ങളായ 'ലണ്ടന്‍ ബ്രിഡ്ജ്', 'മാസ്റ്റേര്‍സ്' എന്നിവയ്ക്ക് തിരക്കഥ രചിച്ചത്  ജിനു എബ്രഹാമാണ്. മാസ് മീഡിയ പ്രോഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പ്രിഥ്വി ആദം ജോണ്‍ എന്ന വ്യവസായിയെ അവതരിപ്പിക്കുന്നു.

സ്കോട്ട്ലാന്‍ഡ്‌, കൊച്ചി, മുണ്ടക്കയം എന്നിവിടങ്ങളിലായി 'ആദ'മിന്‍റെ  ചിത്രീകരണം പുരോഗമിക്കുകയാണ്.