വ്യത്യസ്ത ഗെറ്റപ്പുമായി പ്രിഥ്വിരാജിന്റെ ജെയിംസ്‌ & ആലിസ് വരുന്നു

പ്രിഥ്വിരാജും വേദികയും നായികാ-നായകന്മാരാകുന്ന 'ജെയിംസ്‌ & ആലിസ്' എന്ന പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. കൃഷ്ണ സേതുകുമാര്‍...

വ്യത്യസ്ത ഗെറ്റപ്പുമായി പ്രിഥ്വിരാജിന്റെ ജെയിംസ്‌ & ആലിസ് വരുന്നു

prithviraj-vedhika-movie-james-and-alice-first-look-revealed_43

പ്രിഥ്വിരാജും വേദികയും നായികാ-നായകന്മാരാകുന്ന 'ജെയിംസ്‌ & ആലിസ്' എന്ന പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. കൃഷ്ണ സേതുകുമാര്‍ നിര്‍മിക്കുന്ന ചിത്രം പ്രശസ്ത  ഛ്‌യാഗ്രാഹകന്‍ സുജിത് വാസുദേവന്റെ ആദ്യ സംവിധാനസംരംഭമാണ്. ദൃശ്യം, പാപനാശം , മെമ്മറീസ് എന്നീ ഹിറ്റ്‌ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച വ്യക്തിയാണ് സുജിത് വാസുദേവന്‍.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  നായകനായ പ്രിഥ്വിരാജ്  ഇന്നലെ ട്വിറ്ററിലൂടെ പുറത്തുവിട്ടു.തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ആണ് പ്രിഥ്വിരാജ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ പ്രിഥ്വിരാജ് ജെയിംസ്‌ എന്ന പരസ്യചിത്ര സംവിധായകന്റെ റോള്‍ കൈകാര്യം ചെയ്യുന്നു. നായികാകഥാപാത്രമായ ആലിസിനെ  അവതരിപ്പിക്കുന്നത്‌ വേദികയാണ്. ശിങ്കാരവേലന്‍ എന്ന ദിലീപ് ചിത്രത്തില്‍ നായികയായി മലയാള സിനിമ രംഗത്തേക്ക് എത്തിയ വേദിക ഈയിടെ പുറത്തിറങ്ങിയ തമിഴ് ചിത്രംകാവ്യതലൈവനിലൂടെ തമിഴ് പ്രേക്ഷകരുടെയും മനം കവര്‍ന്നു.

ജെയിംസിന്റെയും ആളിസിന്റെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. ഇന്നത്തെ ലോകത്തെ തിരക്കിട്ട ജീവിതരീതികള്‍ മൂലം ഒരു ദമ്പതികളുടെ ഇടയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ വിഷയം എന്ന് സംവിധായകന്‍ പറയുന്നു.