മാരുതി കാറുകളുടെ വില വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബ്രാന്‍ഡ്‌ ആയ മാരുതി, അവരുടെ കാറുകളുടെ വില വര്‍ദ്ധിപ്പിച്ചു. രാജ്യത്തെ മുക്കിലും മൂലയിലും...

മാരുതി കാറുകളുടെ വില വര്‍ദ്ധിപ്പിച്ചു

getimage.png

ഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബ്രാന്‍ഡ്‌ ആയ മാരുതി, അവരുടെ കാറുകളുടെ വില വര്‍ദ്ധിപ്പിച്ചു. രാജ്യത്തെ മുക്കിലും മൂലയിലും സര്‍വീസ് സെന്ററുകളും മികച്ച റീസെയില്‍ വാല്യുവുമുള്ള മാരുതി കാറുകളുടെ വില 5000 രൂപ മുതല്‍ 12000 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഹോണ്ട, ടൊയോട്ട കിര്‍ലോസ്കര്‍, ടാറ്റാ, സ്കോഡ എന്നീ കമ്പനികള്‍ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മാരുതി സുസുക്കിയും കാറുകളുടെ വില വര്‍ദ്ധിപ്പിച്ചത്.


മാരുതിയുടെ ഏറ്റവും ചെറിയ മോഡലായ  ആള്‍ട്ടോ 800 മുതല്‍ എസ് ക്രോസിന് വരെ 1000 മുതല്‍ 4000 വരെ വില വര്‍ധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലാണ് ആള്‍ട്ടോ.  ഈയിടെ പുറത്തിറക്കിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയ്ക്കും വില വര്‍ധിക്കും എന്ന് അധികൃതര്‍ വ്യക്തമാക്കി.

ഹോണ്ട ഈയിടയാണ് വാഹനങ്ങള്‍ക്ക് 10,000 രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. സ്കോഡ തങ്ങളുടെ വാഹനങ്ങള്‍ക്ക് 33,000 വരെയും ടൊയോട്ട 31,500 വരെയും ടാറ്റാ 20,000 രൂപ വരെയും വാഹനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിരുന്നു.