പ്രഭാസിന്റെ വിവാഹം ഈ വര്‍ഷം അവസാനം

ചെന്നൈ: ബാഹുബലി താരം പ്രഭാസ് വിവാഹിതനാകുന്നു. ഈ വര്‍ഷം അവസാനത്തോടെ താരത്തിന്റെ വിവാഹമുണ്ടാകുമെന്നാണ് അറിയുന്നത്. പ്രഭാസിന്റെ ബന്ധുവായ ക്രിഷ്ണം...

പ്രഭാസിന്റെ വിവാഹം ഈ വര്‍ഷം അവസാനം

prabhas

ചെന്നൈ: ബാഹുബലി താരം പ്രഭാസ് വിവാഹിതനാകുന്നു. ഈ വര്‍ഷം അവസാനത്തോടെ താരത്തിന്റെ വിവാഹമുണ്ടാകുമെന്നാണ് അറിയുന്നത്. പ്രഭാസിന്റെ ബന്ധുവായ ക്രിഷ്ണം രാജുവാണ് വിവാഹക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം അവസാനത്തോടെ വിവാഹം കഴിക്കുമെന്ന് പ്രഭാസ് ഉറപ്പ് നല്‍കിയതായി ക്രിഷ്ണം രാജു പറയുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സംവിധായകന്‍ രാജമൗലി, നടി അനുഷ്‌ക എന്നിവരടങ്ങുന്ന സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്. പ്രഭാസ് ഉടന്‍ ചിത്രീകരണത്തിനായി കണ്ണൂരിലെത്തുമെന്നാണ് അറിയുന്നത്.

പ്രഭാസിന്റെ വധുവായി എത്തുന്നത് അനുഷ്‌കയാവുമോ എന്ന കാത്തിരിപ്പിലാണ് ആരാധക ലോകം. അനുഷ്‌കയുമായി പ്രഭാസ് പ്രണയത്തിലാണെന്ന വാര്‍ത്ത തെന്നിന്ത്യന്‍ താര ലോകത്തെ പരസ്യമായ രഹസ്യമാണ്.