പൂജ ഭട്ട്‌ വീണ്ടും വെള്ളിത്തിരയിലേക്ക്

1990കളില്‍ ഹിന്ദി ചലച്ചിത്രലോകത്തെ അടക്കിവാണിരുന്ന താരറാണി പൂജ ഭട്ട് വീണ്ടും ക്യാമറയുടെ മുന്നിലേക്കെത്തുന്നു.പ്രശസ്ത സംവിധായകനും തിരകഥാകൃത്തും...

പൂജ ഭട്ട്‌ വീണ്ടും വെള്ളിത്തിരയിലേക്ക്

M_Id_430819_Pooja_BHatt

1990കളില്‍ ഹിന്ദി ചലച്ചിത്രലോകത്തെ അടക്കിവാണിരുന്ന താരറാണി പൂജ ഭട്ട് വീണ്ടും ക്യാമറയുടെ മുന്നിലേക്കെത്തുന്നു.

പ്രശസ്ത സംവിധായകനും തിരകഥാകൃത്തും നിര്‍മാതാവുമൊക്കെയായ മഹേഷ്‌ ഭട്ടിന്‍റെ മകളായ പൂജ 15 വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ്‌ തന്റെ അച്ഛന്‍  തിരക്കഥയെഴുതി സംവിധാനം  ചെയ്യുന്ന ചിത്രത്തിലൂടെ  മടങ്ങിവരുന്നത്. ചിത്രത്തിന്റെ പേര് ഇനിയും നിശ്ചയിച്ചിട്ടില്ല.താന്‍ അവതരിപ്പിച്ചാല്‍ മാത്രമേ ഈ കഥാപാത്രത്തിനു പൂര്‍ണത കൈവരിക്കാന്‍ സാധിക്കയുള്ളൂ എന്ന് പറഞ്ഞു അച്ഛന്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് ഈ മടങ്ങിവരവെന്നു പൂജ മാധ്യമങ്ങളോട് പറഞ്ഞു.


ആമിര്‍ ഖാന്‍റെ നായികയായി അഭിനയിച്ച ' ദില്‍ ഹൈ കി മാന്‍താ നഹി' , സഞ്ജയ്‌ ദത്തിനൊപ്പം 'ജുനൂന്‍' എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ പൂജ ഭട്ട് പിന്നെ താന്‍ നിര്‍മിച്ച ചിത്രങ്ങളിലൂടെ നിരവധി ദേശിയ അവാര്‍ഡുകളും കരസ്ഥമാക്കി. 2001ലാണ് അവസാനമായി പൂജ ഭട്ട് അഭിനയിച്ചത്.

പുതിയ ചിത്രത്തില്‍  സാഹചര്യങ്ങള്‍ മൂലം തന്റെ മകളെ ഉപേക്ഷിക്കേണ്ടി വരുന്ന ഒരു അമ്മയുടെ കഥാപാത്രമാണ് പൂജ കൈകാര്യം ചെയ്യുന്നത്.

ഹിന്ദി ചലച്ചിത്രലോകത്ത് 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടിമാര്‍ക്ക്  മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും ഇന്നു സ്ത്രീപ്രാധാന്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംവിധായകരും തിരകഥാകൃത്തുക്കളും മടിക്കുന്നുവെന്നും നടിമാര്‍ക്ക് ശക്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്നും പൂജ ഭട്ട് പരാതിപ്പെടുന്നു. ഈ പ്രവണതയെ തുടച്ചുനീക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് പൂജയുടെ പ്രതീക്ഷ.

ഒരു സംവിധായിയാകുന്നതിനെക്കാളും നിര്‍മാതാവുന്നതിനെക്കളും സംതൃപ്തി നല്‍കുന്ന ഒന്നാണ് അഭിനേത്രിയാകുന്നത് എന്ന് പൂജ അഭിപ്രായപ്പെടുന്നു.

ഈ വര്‍ഷാന്ത്യത്തോടുകൂടി പൂജയുടെ പുതിയ ചിത്രം തീയറ്ററുകളില്‍ എത്തും.