ഉമ്മന്‍ ചാണ്ടി രാജി വയ്ക്കും; പി ജെ കുര്യന്‍ ഇടക്കാല മുഖ്യമന്ത്രിയാകും

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സോണിയ ഗാന്ധി എ കെ ആന്റണിയേയും  മുഗള്‍...

ഉമ്മന്‍ ചാണ്ടി രാജി വയ്ക്കും; പി ജെ കുര്യന്‍ ഇടക്കാല മുഖ്യമന്ത്രിയാകും

29TH_KURIEN_1502404fന്യൂഡല്‍ഹി: സോളാര്‍ കേസില്‍ കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സോണിയ ഗാന്ധി എ കെ ആന്റണിയേയും  മുഗള്‍ വാസ്നികിനേയും അടിയന്തിരമായി ഓഫീസിലേക്ക് വിളിപ്പിച്ചു.

പി ജെ കുര്യന്‍ ഇടക്കാല മുഖ്യമന്ത്രി ആകാനാണ് സാധ്യത. ഇക്കാര്യത്തില്‍ ആന്റണിയുടെ പൂര്‍ണ പിന്തുണ പി ജെ കുര്യനുണ്ട്. സോണിയ ഗാന്ധിക്കും ആന്റണിയുടെ നിലപാടിനോടാണ് യോജിപ്പ്.

തിരഞ്ഞെടുപ്പടുക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ, അഴിമതി ആരോപണം നേരിടുന്ന മന്ത്രിസഭ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിലേക്ക് പോകുന്നത് രാഷ്ട്രിയ ആത്മഹത്യ ആയിരിക്കുമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍.

കേരളത്തിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് ഹൈക്കമാന്റ് അഭിപ്രായപ്പെട്ടു. ഇന്നോ നാളെയോ തന്നെ ഹൈക്കമാന്റിന്റെ ഭാഗത്ത്‌ നിന്നും തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ പി ജെ കുര്യന്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറാണ്. കഴിഞ്ഞ കുറെ കാലമായി കേരളരാഷ്ട്രിയത്തിലേക്ക് തിരിച്ചുവരുവാന്‍ പി ജെ കുര്യന്‍ ശ്രമിക്കുകയായിരുന്നു.

Read More >>