മോശമായ കാര്യങ്ങള്‍ നടക്കുന്ന ഇടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു : പിണറായി

സോളാര്‍ കേസില്‍ മുഖ്യ മന്ത്രിയുടെ ഓഫീസ് എങ്ങനെ ഇടപ്പെട്ടു എന്ന് എഡിജിപി ഹേമ ചന്ദ്രന്‍ വ്യക്തമാക്കണമെന്നു സിപി(ഐ)എം പോളിറ്റ് ബ്യൂറോ അംഗം പിണറായി...

മോശമായ കാര്യങ്ങള്‍ നടക്കുന്ന ഇടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു : പിണറായി

maxresdefault

സോളാര്‍ കേസില്‍ മുഖ്യ മന്ത്രിയുടെ ഓഫീസ് എങ്ങനെ ഇടപ്പെട്ടു എന്ന് എഡിജിപി ഹേമ ചന്ദ്രന്‍ വ്യക്തമാക്കണമെന്നു സിപി(ഐ)എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നു അദ്ദേഹം കമ്മിഷന് മുന്നില്‍ മൊഴി കൊടുത്തിട്ടുണ്ട് എന്നും പിണറായി പറഞ്ഞു. മോശമായ കാര്യങ്ങള്‍ നടക്കുന്ന ഇടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നുവെന്നും പിണറായി പറയുന്നു.

മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കുന്ന വിജിലന്‍സിനെ സര്‍ക്കാര്‍ സ്വതന്ത്രമായി വിടണമെന്നും അന്വേഷണം സുതാര്യമാക്കണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ശമ്പളപരിഷ്ക്കരണത്തിലെ പല വ്യവസ്ഥകളും സര്‍ക്കാര്‍ വെട്ടി ചുരുക്കുകയുണ്ടായി. ഇതിന് പിന്നില്‍ നിഗൂഡതകള്‍ ഉണ്ട്. താഴെ തട്ടിലുള്ള ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണന ഈ പരിഷ്കരണത്തിലൂടെ ലഭിച്ചില്ലയെന്നും അദ്ദേഹം പറയുന്നു.


ജെഡിയു യുഡിഎഫ് വിട്ടാല്‍ അവരെ ഇരുകൈയ്യും നീട്ടി എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യും എന്നും പിണറായി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ആര്‍എസ്എസ് നയങ്ങള്‍ അതേപടി നടപ്പിലാക്കുന്നയാള്‍ എന്നാണ് പിണറായി വിശേഷിപിച്ചത്.Read More >>