കതിരൂര്‍ മനോജ് വധക്കേസ്: സിബിഐയ്‌ക്കെതിരെ പിണറായി

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐക്കെതിരെ വിമര്‍ശനങ്ങളുമായി സിപിഐഎം നേതാവ് പിണറായി വിജയന്‍. ജയരാജനെ ബോധപൂര്‍വം കേസില്‍ കുടുക്കിയതാണെന്ന് ...

കതിരൂര്‍ മനോജ് വധക്കേസ്: സിബിഐയ്‌ക്കെതിരെ പിണറായി

pinarayi-vijayan

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐക്കെതിരെ വിമര്‍ശനങ്ങളുമായി സിപിഐഎം നേതാവ് പിണറായി വിജയന്‍. ജയരാജനെ ബോധപൂര്‍വം കേസില്‍ കുടുക്കിയതാണെന്ന് പിണറായി ആരോപിച്ചു.

ആര്‍എസ്എസിന്റെ നിര്‍ദേശം അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിച്ചത്. ഒരു തെളിവുമില്ലാതെ ജയരാജനെ പ്രതിയാക്കുകയായിരുന്നു. ആദ്യ അന്വേഷണത്തില്‍ ജയരാജന്‍ പ്രതിയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുഎപിഎ ചുമത്തിയത് ജാമ്യം ലഭിക്കാതിരിക്കാനാണ്. എന്ത് തെളിവാണ് ജയരാജനെതിരെ സിബിഐക്ക് ലഭിച്ചതെന്നും പിണറായി ചോദിച്ചു.


ജയരാജനെ പ്രതിചേര്‍ത്തത് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തെ പ്രതീപ്പെടുത്താനെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സിബിഐ നേരത്തേ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഈ നാടകം നടന്നത്. സിബിഐയെ ഉപയോഗിച്ച് സിപിഐഎമ്മിനെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കതിരൂര്‍ മനോജ് വധകേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ പ്രതി ചേര്‍ത്തിരുന്നു. ഗൂഢാലോചനാ കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. യുഎപിഎ പ്രകാരമാണ് കേസ്. കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. ഈ കേസില്‍ പി ജയരാജന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.