പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്

ഡല്‍ഹി: ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ എണ്ണ കമ്പനികള്‍ നേരിയ കുറവ് വരുത്തി. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 85...

പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്

new

ഡല്‍ഹി: ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ എണ്ണ കമ്പനികള്‍ നേരിയ കുറവ് വരുത്തി. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 85 പൈസയുമാണ് കുറച്ചത്. ആറാഴ്ചയ്ക്കിടെ നാലാംതവണയാണ് ഇന്ധനവില കുറയ്ക്കുന്നത്.

സര്‍ക്കാര്‍ എക്‌സൈസ് തീരുവ പുതുക്കി നിശ്ചയിച്ചതിനാല്‍ ആഗോളവിപണിയില്‍ വരുന്ന വിലയുടെ ഇടിവ് ഇന്ത്യന്‍ ഉപഭാക്തക്കള്‍ക്ക് പൂര്‍ണമായും ലഭ്യമാകില്ല. പെട്രോളിനും ഡീസലിനും രണ്ടുതവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ ഈ സാമ്പത്തികവര്‍ഷം സര്‍ക്കാറിന് 6800 കോടി രൂപയാണ് അധികമായി ലഭിക്കുക. അന്താരാഷ്ട്രവിപണിയില്‍ 12 വര്‍ഷത്തെ താഴ്ന്ന നിലവാരമായ 30 ഡോളറിലാണ് ഒരു ബാരല്‍ അസംസ്‌കൃതഎണ്ണയുടെ വില.

Read More >>