പാവാടയും മണ്‍സൂണ്‍ മാംഗോസും 15ന് എത്തുന്നു

പ്രിഥ്വിരാജ് നായകനായി എത്തുന്ന പാവാടയും ഫഹദ് ഫാസില്‍ നായകനായി എത്തുന്ന മണ്‍സൂണ്‍ മാംഗോസും ഈ മാസം 15ന് തീയറ്ററുകളില്‍ എത്തും.മണിയന്‍പിള്ള രാജു...

പാവാടയും മണ്‍സൂണ്‍ മാംഗോസും 15ന് എത്തുന്നു

new

പ്രിഥ്വിരാജ് നായകനായി എത്തുന്ന പാവാടയും ഫഹദ് ഫാസില്‍ നായകനായി എത്തുന്ന മണ്‍സൂണ്‍ മാംഗോസും ഈ മാസം 15ന് തീയറ്ററുകളില്‍ എത്തും.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച്‌ ജി. മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്യുന്ന പാവാട ന്ന തമിഴ് നടന്‍ വിജയ്യുടെ ആരാധകനായ പാമ്പ്‌ ജോയ് എന്ന ഫുള്‍ടൈം കുടിയന്‍റെ കഥ പറയുന്നു. മിയ നായിക കഥാപാത്രത്തെ അവതരിപിക്കുന്ന ഈ ചിത്രത്തില്‍ അനൂപ്‌ മേനോന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു, മുരളി ഗോപി, ആശ ശരത്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു.

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച മണ്‍സൂണ്‍ മാംഗോസ് ഒരു ഇടവേളക്ക് ശേഷമുള്ള ഫഹദ് ഫാസിലിന്റെ മടങ്ങി വരവ് ചിത്രം കൂടിയാണ്. കായല്‍ ഫിലംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത് സെന്‍ട്രല്‍ പിക്ചെഴ്സാണ്. അഭി വര്‍ഗീസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്‌, തമ്പി ആന്റണി, ടോവിനോ തോമസ്‌, ഐശ്വര്യാ മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു.