പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്ഥാനില്‍ അറസ്റ്റിലായി എന്ന് സൂചന

ഇസ്ലാമാബാദ്‌: പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ തലവനുമായ  മൗലാനാ മസൂദ്‌ അസ്‌ഹര്‍ പാകിസ്‌താനില്‍...

പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്ഥാനില്‍ അറസ്റ്റിലായി എന്ന് സൂചന

52ede0cf216a9

ഇസ്ലാമാബാദ്‌: പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ തലവനുമായ  മൗലാനാ മസൂദ്‌ അസ്‌ഹര്‍ പാകിസ്‌താനില്‍ അറസ്‌റ്റിലായതായി സ്തിഥികരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

അസ്‌ഹറിന്റെ സഹോദരന്‍ അബ്‌ദുല്‍ റഹ്‌മാന്‍ റൗഫും മറ്റു ചിലരുംമൗലാനാ മസൂദ്‌ അസ്‌ഹറിനോപ്പം  പിടിയിലായതായും  സംഘടനയുടെ ഓഫീസുകള്‍ സീല്‍ ചെയ്തതായും ചില പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യയയോ പാകിസ്താനോ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.  

അതേസമയം, പത്താന്‍കോട്ട്‌ ഭീകരാക്രമണം അന്വേഷിക്കുന്ന പാക്‌ സംഘം ഇന്ത്യയിലെത്തിയേക്കുമെന്നു സൂചനയുണ്ട്‌. പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിദേശകാര്യസെക്രട്ടറിതല ചര്‍ച്ച മുന്‍നിര്‍ത്തിയാണു തീരുമാനത്തിലെത്തിയത്‌.

Read More >>