എഫ്എംസിജി വിപണി പിടിച്ചടക്കാന്‍ പതഞ്ചലി

മുംബൈ: ഹിന്ദുസ്ഥാന്‍ ലിവര്‍, കോള്‍ഗേറ്റ്, ഗോദ്രെജ്, ഡാബര്‍ തുടങ്ങിയ മുന്‍നിര കമ്പനികളെ പിന്തള്ളി ഇന്ത്യയിലെ എഫ്എംസിജി വിപണിയില്‍ ആധിപത്യം...

എഫ്എംസിജി വിപണി പിടിച്ചടക്കാന്‍ പതഞ്ചലി

pathanjali

മുംബൈ: ഹിന്ദുസ്ഥാന്‍ ലിവര്‍, കോള്‍ഗേറ്റ്, ഗോദ്രെജ്, ഡാബര്‍ തുടങ്ങിയ മുന്‍നിര കമ്പനികളെ പിന്തള്ളി ഇന്ത്യയിലെ എഫ്എംസിജി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള കുതിപ്പിലാണ് പതഞ്ജലി ആയുര്‍വേദിക്.

യോഗ ഗുരു ബാബാ രാംദേവിന്റെ സഹ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പതഞ്ജലി. പ്രതിവര്‍ഷം 2000 കോടി വിറ്റുവരവുള്ള കമ്പനി നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത് വില്‍പനയില്‍ രണ്ടരമടങ്ങ് വര്‍ദ്ധനയാണ്. യോഗാ ക്യാമ്പുകളിലൂടെയാണ് ബാബാ രാംദേവ് പതഞ്ജലി ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. അതുകൊണ്ടുതന്നെ മുബൈയില്‍ ബാന്ദ്രയിലെ എംഎംആര്‍ഡിഐ മൈതാനത്ത് നടക്കാനിരിക്കുന്ന പഞ്ചദിന യോഗാ ക്യാമ്പ് എതിര്‍ കമ്പനികളെ അലോസരപ്പെടുത്തുന്നുണ്ട്.


സ്വാഭാവിക ആയുര്‍വേദിക് ഉത്പന്നങ്ങളാണ് പതഞ്ജലിയുടെ ലേബലില്‍ എന്നിരിക്കെ അതേ നാണയത്തില്‍ തിരിച്ചടിക്കുവാനാണ് മറ്റു കമ്പനികളും ശ്രമിക്കുന്നത്. ബ്രാന്‍ഡുകളുടെ വൈവിധ്യവല്ക്കരണമാണ് അതിനു അവര്‍ നടപ്പാക്കുന്ന തന്ത്രം.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നിലവിലെ ഹെര്‍ബല്‍ ബ്രാന്‍ഡ് ആയ ആയുഷിനെ ലിവര്‍ ആയുഷ് തെറാപ്പി എന്നപേരില്‍ ഓണ്‍ലൈന്‍ വിപണി ഉറപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. വിപണി നഷ്ടപ്പെടാതിരിക്കുവാന്‍ കോള്‍ഗേറ്റ്, ഇമാമി തുടങ്ങിയ കമ്പനികളും പുതിയ പരിഷ്‌ക്കാരങ്ങളുമായി രംഗത്തുണ്ട്.

Story by
Read More >>