യാത്രക്കാര്‍ മൂന്നുമണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തണം: എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : പത്താന്‍കോട്ട്‌ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരോട് യാത്ര പുറപ്പെടുന്നതിനു മൂന്ന്...

യാത്രക്കാര്‍ മൂന്നുമണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തണം: എയര്‍ ഇന്ത്യ

Air-India

ന്യൂഡല്‍ഹി : പത്താന്‍കോട്ട്‌ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരോട് യാത്ര പുറപ്പെടുന്നതിനു മൂന്ന് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തി ചേരാന്‍ എയര്‍ ഇന്ത്യ നിര്‍ദ്ദേശിച്ചു. ഇതുവരെ എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ വിമാനം പുറപ്പെടെണ്ട സമയത്തിന്‌ ഒന്നെക്കാല്‍ മണിക്കൂര്‍ മുമ്പും അന്താരാഷ്‌ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ രണ്ടര മണികൂര്‍ മുമ്പുമായിരുന്നു എത്തേണ്ടിയിരുന്നത്‌. ഇനി മുതല്‍ ഇരു വിഭാഗത്തിലുമുള്ള യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന്‌ മൂന്ന്‌ മണിക്കൂര്‍ മുമ്പ്‌ എത്തണമെന്നാണ്‌ നിര്‍ദേശം.

സുരക്ഷയുടെ ഭാഗമായി യാത്രക്കാരുടെ ബാഗുകളും കര്‍ശനപരിശോധനയ്‌ക്ക് വിധേയമാക്കും. സുരക്ഷാ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകളുടെ ഭാഗമായി വിമാനം പുറപ്പെടുന്നത്‌ താമസിക്കാതിരിക്കാന്‍ യാത്രക്കാരോട്‌ നേരത്തെ ചെക്ക്‌ ഇന്‍ ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Read More >>