ധൂമിന്റെ നാലാം ഭാഗത്തില്‍ പരിണീതി ചോപ്ര

യാഷ്‌രാജ് ഫിലിംസിന്റെ  പ്രശസ്ത ചലച്ചിത്ര പരമ്പരയായ ധൂമിന്റെ നാലാം ഭാഗം ഒരുങ്ങുന്നു. ബോളിവുഡിന്‍റെ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും  വലിയ ഹിറ്റുകളായ...

ധൂമിന്റെ നാലാം ഭാഗത്തില്‍ പരിണീതി ചോപ്ര

parineeti-chopra--bigg-boss-8jpg

യാഷ്‌രാജ് ഫിലിംസിന്റെ  പ്രശസ്ത ചലച്ചിത്ര പരമ്പരയായ ധൂമിന്റെ നാലാം ഭാഗം ഒരുങ്ങുന്നു. ബോളിവുഡിന്‍റെ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും  വലിയ ഹിറ്റുകളായ  ധൂം,ധൂം-2, ധൂം-3  എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധൂം-4 പുറത്തിറക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പുതിയ ചിത്രത്തിലെ നായികയായി യുവനടി  പരിണീതി ചോപ്രയെയാണ് പരിഗണിക്കുന്നത് എന്നാണ്‌ ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ഹിന്ദി ചലച്ചിത്ര രംഗത്തെ ഇന്നു ഏറ്റവും തിരക്കുള്ള അഭിനേത്രിമാരില്‍  ഒരാളാണ് പരിണീതി. 'ലേഡീസ് വേഴ്സസ് റിക്കി ബെല്‍ 'എന്ന യഷ് രാജ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പരിണീതി പിന്നീട് 'ഇഷക്സാദേ', 'ഹസീ തോ ഫസീ 'എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. ഹിന്ദി ചലച്ചിത്ര രംഗത്തെ ഭാവി വാഗ്ദാനം എന്നെ എന്ന പേരിലാണ് പരിണീതിയെ നിരൂപകര്‍ വാഴ്ത്തുന്നത്.


സല്‍മാന്‍ ഖാന്‍ നായകനായി യാഷ്‌രാജ് ഫിലിംസ് നിര്‍മിക്കുന്ന 'സുല്‍ത്താന്‍' എന്ന ചിത്രത്തിലേക്കു പരിണീതിയെ  പരിഗണിച്ചിരുന്നുവെങ്കിലും പിന്നെ ആ തീരുമാനത്തില്‍നിന്നും യഷ് രാജ് ഫിലിംസിന്റെ സി.ഇ.ഒ ആദിത്യ ചോപ്ര പിന്മാറുകയായിരുന്നു. ചിത്രത്തിലെ നായകനായ സല്‍മാന്‍ പരിനീതിയെ നായികയാക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു എന്ന കാരണത്താലായിരുന്നു ആ പിന്മാറ്റം. പക്ഷെ പരിണീതിയുടെ കഴിവില്‍ വിശ്വാസമുള്ള ആദിത്യ ചോപ്ര ധൂം-4ലേക്ക് പരിണീതിയെ ക്ഷണിക്കുകയായിരുന്നു.