പാൻ കാർഡ് കൂടുതൽ നിർബന്ധമാക്കുന്നു

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ മാത്രമല്ല, ചില നിർദിഷ്ട ഇടപാടുകൾക്കും പെർമനന്റ് അക്കൗണ്ട് നമ്പർ ആവശ്യമാക്കിയിരിക്കുന്നു. 2015 ഡിസംബർ 30 ന് ഇറക്കിയ...

പാൻ കാർഡ് കൂടുതൽ നിർബന്ധമാക്കുന്നു

Pan-Card-India-Issuance

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ മാത്രമല്ല, ചില നിർദിഷ്ട ഇടപാടുകൾക്കും പെർമനന്റ് അക്കൗണ്ട് നമ്പർ ആവശ്യമാക്കിയിരിക്കുന്നു. 2015 ഡിസംബർ 30 ന് ഇറക്കിയ 'എസ്.ഒ 3545 (e) വിജ്ഞാപനത്തിലുടെ ചട്ടം 1 14 ഭേദഗതി ചെയ്താണ് പാന്‍ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്.
ജനുവരി 206 മുതൽ പ്രാബല്യത്തിൽ വന്ന ചട്ടങ്ങൾ പ്രകാരം പാൻ ഹാജരാക്കേണ്ടതായ ചില ഇടപാടുകൾ ഇവയാണ്

*വാഹനം വാങ്ങുകയോ വിൽക്കകയോ ചെയ്യുമ്പോൾ
*ബാങ്കുകളിൽ സേവിംഗ്സ് ബാങ്ക് അല്ലാതെയുള്ള അക്കൗണ്ടുകൾ തുടങ്ങുമ്പോൾ ( സഹകരണ ബാങ്കുകൾക്കും ബാധകം)

*ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾക്ക് അപേക്ഷിക്കുമ്പോൾ .
*50,000 രൂപ മുതൽ ഫിക്സ്ഡ് ഡെപ്പോസിറ്റ് ചെയ്യുമ്പോൾ
*10 ലക്ഷം രൂപയിൽ കൂടുതൽ വസ്തു ക്രയവിക്രയം ചെയ്യുമ്പോൾ.
*ഡി.മാറ്റ് അക്കൗണ്ട് ആരംഭിക്കുമ്പോൾ .
*വിദേശ തീർത്ഥാടനത്തിന് ഉൾപ്പെടെ, 50000 രൂപയിൽ കൂടുതൽ വിദേശ നാണയം വാങ്ങുമ്പോൾ
*2 ലക്ഷം രുപയിൽ കൂടുതൽ ഷോപ്പിംഗ് പർച്ചേസ് നടത്തുമ്പോൾ
*50000 രൂപയ്ക്ക് മുകളിൽ ചെക്ക് / ഡി.ഡി എന്നിവ വാങ്ങുമ്പോൾ

വ്യക്തികൾക്ക് രണ്ടര ലക്ഷം രപ വരെയാണ് ആദായ നികുതി ഒഴിവ്.മുതിർന്ന പൗരൻമാർക്ക് മൂന്നു ലക്ഷവും 80 വയസ്സ് തികഞ്ഞ സൂപ്പർ സീനിയേഴ്സിന് 5 ലക്ഷം രൂപയുമാണ് ഒഴിവ്.

Story by
Read More >>