യൂട്യൂബ് നിരോധനം പാകിസ്ഥാന്‍ നീക്കി

ഇസ്ലാമാബാദ് : വീഡിയോകള്‍ ഷെയര്‍ ചെയ്യാനും കാണാനുമുളള ഗൂഗിളിന്റെ വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിന് പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം...

യൂട്യൂബ് നിരോധനം പാകിസ്ഥാന്‍ നീക്കി

youtube

ഇസ്ലാമാബാദ് : വീഡിയോകള്‍ ഷെയര്‍ ചെയ്യാനും കാണാനുമുളള ഗൂഗിളിന്റെ വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബിന് പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീങ്ങി. യൂട്യൂബിന്റെ പ്രത്യേക പ്രാദേശിക പതിപ്പ് ഗൂഗിള്‍ പുറത്തിറക്കിയതോടെ നിരോധനം നീക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

2012 ല്‍ ഇസ്ലാം വിരുദ്ധ സിനിമയായ ഇന്നസെന്‍സ് ഓഫ് മുസ്ലീം യൂട്യൂബില്‍ വന്നതിനെ തുടര്‍ന്നു പാകിസ്ഥാനില്‍ യുട്യൂബിന് എതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടന്നിരുന്നു. ഇതിനു ശേഷമാണ് പാകിസ്ഥാനില്‍  യൂ ട്യൂബ് നിരോധിച്ചത്.

യുട്യൂബിന്റെ പ്രാദേശിക പതിപ്പില്‍ സര്‍ക്കാര്‍ വിരുദ്ധമോ മതത്തിന് എതിരായതോ ആയ വീഡിയോകള്‍ നീക്കം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടെന്ന് പാക് ടെലികോം അതോറിറ്റി അറിയിച്ചു.