പാകിസ്ഥാന്‍റെ മണ്ണില്‍ നിന്നും ഭീകരത തുടച്ചു നീക്കുമെന്ന് നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ മണ്ണില്‍ നിന്നും ഭീകരത പൂര്‍ണമായും തുടച്ചു നീക്കം എന്ന പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് രംഗത്ത്....

പാകിസ്ഥാന്‍റെ മണ്ണില്‍ നിന്നും ഭീകരത തുടച്ചു നീക്കുമെന്ന് നവാസ് ഷെരീഫ്nawaz-sherif

ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ മണ്ണില്‍ നിന്നും ഭീകരത പൂര്‍ണമായും തുടച്ചു നീക്കം എന്ന പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് രംഗത്ത്. പാക് മണ്ണില്‍ അവശേഷിക്കുന്ന അവസാന ഭീകരനെയും ഇല്ലാതാക്കുമെന്നും പാകിസ്ഥാനെ ഒരു ഭീകര വിമുക്ത രാജ്യമാക്കി മാറ്റുമെന്നും പറഞ്ഞ പാക് പ്രധാനമന്ത്രി സമാധാനമാണ് രാജ്യത്തിന്റെ മുഖ്യ ലക്ഷ്യമെന്നും കൂട്ടി ചേര്‍ത്തു.

ഭീകരതയ്‌ക്കെതിരേയുള്ള യുദ്ധം താനും തന്റെ സര്‍ക്കാരും തുടരുമെന്നും അതിനു വേണ്ടി കഴിയുന്നത് എല്ലാം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയും സുരക്ഷയും ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചുവെന്ന് അദ്ദേഹം പറയുകയുണ്ടായി.


Read More >>