പാകിസ്ഥാനില്‍ ശൈശവവിവാഹം നിരോധിച്ചുകൊണ്ടുള്ള ബില്‍ സര്‍ക്കാര്‍ റദ്ദാക്കി

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ശൈശവവിവാഹം നിരോധിച്ചുകൊണ്ടുള്ള ബില്‍ സര്‍ക്കാര്‍ റദ്ദാക്കി. ഇസ്ലാം മത വിശ്വാസങ്ങള്‍ക്ക് എതിരാണ് എന്ന കാരണത്താല്‍ ആണ്...

പാകിസ്ഥാനില്‍ ശൈശവവിവാഹം നിരോധിച്ചുകൊണ്ടുള്ള ബില്‍ സര്‍ക്കാര്‍ റദ്ദാക്കി
CouncilofIslamicIdeology


ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ശൈശവവിവാഹം നിരോധിച്ചുകൊണ്ടുള്ള ബില്‍ സര്‍ക്കാര്‍ റദ്ദാക്കി. ഇസ്ലാം മത വിശ്വാസങ്ങള്‍ക്ക് എതിരാണ് എന്ന കാരണത്താല്‍ ആണ്  ബില്‍ റദ്ദാക്കിയത്. ബില്‍ ശരിയാ നിയമങ്ങള്‍ക്ക് എതിരാണെന്ന് ആരോപിച്ച് പാകിസ്ഥാനി ഇസ്ലാം മതവിശ്വാസ കൌണ്സില്‍  നേരത്തെ ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു.  മതപരമായ കാരണങ്ങള്‍ മാത്രമാണ് ബില്‍ റദ്ദാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങളുടെയും നിരീക്ഷണം.


 ഇസ്ലാം വിശ്വാസപ്രകാരം പ്രായഭേദമന്യേ ഏതു പെണ്‍കുട്ടിയേയും; അവര്‍ പ്രായപൂര്ത്തിയായാല്‍ കഴിഞ്ഞാല്‍ വിവാഹം കഴിപ്പിച്ചയക്കാം.  പാകിസ്ഥാനില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥ കൌണ്സിലിന്റെ മേല്പറഞ്ഞ വിശ്വാസത്തെ ശരി വെക്കുന്നില്ല എന്നു കൌണ്സില്‍ ആരോപിക്കുന്നു.


പാകിസ്ഥാന്‍ ഭരണഘടന പ്രകാരം മതവിശ്വാസ കൌണ്‍സില്‍ അധ്യക്ഷന്‍റെ തീരുമാനത്തെ ശരിവെക്കാന്‍ മറ്റു കൌണ്സില്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. പാകിസ്ഥാന്‍ പാര്‍ലമെന്‍റ് തീരുമാനങ്ങളെടുക്കുന്നതും കൌണ്സിലിന്റെ ഉപദേശപ്രകാരമാണ്.


ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 2 വര്‍ഷത്തെ തടവ്‌ ഉള്‍പ്പെടെ കനത്ത ശിക്ഷ, പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കുക തുടങ്ങിയ ശക്തമായ നിയമങ്ങളാണ് റദ്ദാക്കിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഗേള്‍സ് നോട്ട് ബ്രയിഡ്സ് (girls not brides) എന്ന അന്തര്‍ദേശിയ സംഘടനയുടെ കണക്കുകള്‍ പ്രകാരം പാകിസ്ഥാനില്‍ പ്രതിവര്ഷം  21 ശതമാനത്തോളം പെണ്‍കുട്ടികളാണ് ശൈശവവിവാഹത്തില്‍ ഏര്‍പ്പെടുന്നത്.


2030നുള്ളില്‍ ശൈശവവിവാഹങ്ങള്‍ നിര്ത്തലാക്കമെന്നുള്ള പാകിസ്ഥാനി സര്‍ക്കാരിന്റെ പദ്ധതിക്കേറ്റ കനത്ത പ്രഹരമായി ബില്‍ റദ്ദാക്കേണ്ടിവന്ന തീരുമാനത്തെ കണക്കാക്കാം.

Read More >>