ഡല്‍ഹിയില്‍ പാക്‌ എയര്‍ലൈന്‍സ്‌ ഓഫീസിനുനേരേ ആക്രമണം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഓഫീസിനുനേരേ ആക്രമണം നടന്നു. ഓഫീസിലെ കമ്പ്യൂട്ടറുകളും ഫർണീച്ചറുകളും...

ഡല്‍ഹിയില്‍ പാക്‌ എയര്‍ലൈന്‍സ്‌ ഓഫീസിനുനേരേ ആക്രമണം

piaaaaa

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഓഫീസിനുനേരേ ആക്രമണം നടന്നു. ഓഫീസിലെ കമ്പ്യൂട്ടറുകളും ഫർണീച്ചറുകളും പ്രവർത്തകർ അടിച്ചു തകർത്തു.

ഇന്നലെ ഉച്ചയോടെ ബരാഘാംബ റോഡിലുള്ള ഓഫീസില്‍ പാക് വിരുദ്ധ മുദ്രാവാക്രമങ്ങളുമായി കടന്നുകയറിയ നാല് പേരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മുറികളിലേക്ക് കടന്ന് അവിടെയുണ്ടായിരുന്ന കമ്പ്യൂട്ടറുകളും ഫർണീച്ചറുകളും അടിച്ചുതകർത്ത ശേഷം പാക് വിരുദ്ധ ലഘുലേകൾ ഓഫീസിൽ വിതറുകയായിരുന്നു ആക്രമണത്തിന് പിന്നില്‍ ഹിന്ദുസേനയാണ്‌ എന്നാണ് സൂചന.  സംഭവവുമായി ബന്ധപ്പെട്ട്‌ ഹിന്ദുസേന നേതാവ്‌ ലളിത്‌ സിങ്ങിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്.


പത്താൻകോട്ട് ഭീകരാക്രമണത്തിന് ഉത്തരവാദികൾ പാകിസ്ഥാനാണെന്ന് ആരോപിക്കുന്ന ലഘുലേഖകളാണ് ഓഫീസിൽ വിതറിയത്. ഇന്ത്യയ്ക്ക് ക്ഷതമേൽപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ പാകിസ്ഥാനുമായി ഇന്ത്യ ചർച്ചകൾ നടത്തരുതെന്നും എല്ലാ ബന്ധവും നിർത്തിവയ്ക്കണമെന്നും ലഘുലേഖയിൽ പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യയിലെ തങ്ങളുടെ സ്‌ഥാപനങ്ങള്‍ക്കുള്ള സുരക്ഷ കൂട്ടണമെന്നു പാകിസ്‌താന്‍ ആവശ്യപ്പെട്ടു.

Read More >>