ദേശിയ സ്കൂള്‍ കായികമേള;കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പി.ടി ഉഷ

ദേശിയ സ്കൂള്‍ കായിക മേള നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ ആവശ്യത്തിന് ഫണ്ട്‌ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ് എന്ന് കായിക താരം പി.ടി ഉഷ...

ദേശിയ സ്കൂള്‍ കായികമേള;കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പി.ടി ഉഷ

p-t-usha1000-1-1415080917-2289267

ദേശിയ സ്കൂള്‍ കായിക മേള നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ ആവശ്യത്തിന് ഫണ്ട്‌ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ് എന്ന് കായിക താരം പി.ടി ഉഷ പറഞ്ഞു. മറ്റൊരു സംസ്ഥാനവും കായിക മേള ഏറ്റെടുത്ത് നടത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേരളം ഇതിന് തയ്യാറായത് എന്നും കേരളത്തെ കേന്ദ്ര മനപൂര്‍വ്വം അവഗണിക്കുകയാണ് എന്നും ഉഷ കൂട്ടി ചേര്‍ത്തു.

തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍  അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കേരളം മേള നടത്താന്‍ സന്നദ്ധത അറിയിച്ചത്. മറ്റു പല സംസ്ഥാനങ്ങളും മേള നടത്തുന്നതിന് വൈമുഖ്യം കാണിച്ചപ്പോള്‍ കുട്ടികളുടെ ഭാവി കണക്കിലെടുത്ത് കേരളം വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.