പി. ജയരാജന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി

തലശേരി ∙ കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂർ ജാമ്യാപേക്ഷ മൂന്നാംവട്ടവും തള്ളി. തലശേരി സെഷൻ...

പി. ജയരാജന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി

p-jayarajan

തലശേരി ∙ കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂർ ജാമ്യാപേക്ഷ മൂന്നാംവട്ടവും തള്ളി. തലശേരി സെഷൻസ് കോടതിയുടേതാണ് ജാമ്യാപക്ഷ തള്ളിയത്. കഴിഞ്ഞദിവസം ഹര്‍ജിയില്‍ വിശദമായ വാദംപൂര്‍ത്തിയായിരുന്നു. ജയരാജന് കാര്യമായ അസുഖമൊന്നുമില്ലെന്നും രാജി തള്ളാന്‍ വേണ്ടി മാത്രമാണ് അദേഹം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ കഴിയുന്നതെന്നും സിബിഐ  കോടതിയെ അറിയിച്ചിരുന്നു. കേസില്‍ യുഎപിഎ വകുപ്പ് ചുമത്തിയ മറ്റൊരുപ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ പി.ജയരാജനും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് പി.ജയരാജനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

Read More >>