മുഖ്യമന്ത്രിക്ക് എതിരെ ഹര്‍ജി; പി.ഡി ജോസഫിന്‍റെ വീടിനുനേരെ ആക്രമണം

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സോളാര്‍ കമ്മീഷനില്‍ സരിത നടത്തിയ വെളിപ്പെടുത്തലിന്റെ...

മുഖ്യമന്ത്രിക്ക് എതിരെ ഹര്‍ജി; പി.ഡി ജോസഫിന്‍റെ വീടിനുനേരെ ആക്രമണം

pd-joseph

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സോളാര്‍ കമ്മീഷനില്‍ സരിത നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫിന്റെ വീടിനുനേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.

ബൈക്കിലെത്തിയ സംഘം വീടിനു നേരെ കല്ലെറിയുകയും  വീടിന് മുന്നില്‍ ഇട്ടിരുന്ന ചവിട്ടുമെത്ത കത്തിക്കുകയും ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു സംഭവം.

Read More >>