2016 ഓസ്ക്കാര്‍ നോമിനേഷന്‍സ് പ്രഖ്യാപിച്ചു

എണ്‍പത്തിയെട്ടാമത് ഓസ്കാര്‍ അവാര്‍ഡുകള്ക്കായുള്ള ചിത്രങ്ങളുടെ നോമിനേഷന്‍ പട്ടിക പുറത്തു വിട്ടു .2016  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍  നേടിയ ദി...

2016 ഓസ്ക്കാര്‍ നോമിനേഷന്‍സ് പ്രഖ്യാപിച്ചു

john-williams-owen-pallett-arcade-fire-listed-among-the-2014-oscar-nominees-for-best-score

എണ്‍പത്തിയെട്ടാമത് ഓസ്കാര്‍ അവാര്‍ഡുകള്ക്കായുള്ള ചിത്രങ്ങളുടെ നോമിനേഷന്‍ പട്ടിക പുറത്തു വിട്ടു .2016  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍  നേടിയ ദി റവനെന്റിനു നിരൂപകര്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നു.

ലിയോനാര്‍ഡോ ഡീ കാപ്രിയോ (ദി റവനന്റ്).ബ്രയാന്‍ ക്രാന്‍സ്ടന്‍ (ട്രുമ്പോ) എഡി റെഡ്മയ്ന്‍(ദി ഡാനിഷ് ഗേള്‍ )മാറ്റ്‌ഡാമന്‍  (ദി മാര്‍ടയ്ന്‍) മൈക്കല്‍ ഫാസ്ബന്‍ഡാര്‍(സ്റ്റീവ് ജോബ്സ്) എന്നിവര്‍ മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയിലുണ്ട്.


ക്യാറ്റ് ബ്ലാന്കെറ്റ്(കരോള്‍ ),കാര്‍ലെറ്റ്‌ റാംപ്ലിംഗ്(45 ഇയെര്സ് )ജെന്നിഫര്‍ ലോറെന്‍സ് (ജോയ്)സവോര്സ് റോനന്‍(ബ്രൂക്ലിന്‍) എന്നിവരോടൊപ്പം  റൂം എന്നാ ചിത്രത്തിലെ പ്രകടനത്തിന് ഗോള്‍ഡന്‍ ഗ്ലോബിന്‍റെ തിളക്കവുമായി ബ്രയി ലാര്‍സനും മികച്ച അഭിനേത്രിക്കുള്ള  പട്ടികയിലുണ്ട്.

ജോര്‍ജ് മില്ലെര്‍ (മാഡ് മാക്സ് : ഫ്യുരി റോഡ്‌ )ലെന്നി എബ്രഹാംസണ്‍(റൂം) ടോം മാക്‌ ക്യാര്‍ത്തി(സ്പോട്ട് ലൈറ്റ്) ആഡം മാകെ(ദി ബിഗ്‌ ഷോര്‍ട്ട് ) അല്ക്സാണ്ട്രോ ജി ഇന്നാരിറ്റു( ദി റവനെന്‍റെ) എന്നിവരാണ് മികച്ച സംവിധായകനുള്ള നോമിനെഷനില്‍. അനോമലിസ,ബോയ്‌ ആന്‍ഡ്‌ ദി വേള്‍ഡ്, ഇന്‍ സൈഡ് ഔട്ട്‌ ,ഷൌണ്‍ ദി ഷീപ് മൂവി ,വെന്‍ മറൈന്‍ വാസ് ദേര്‍ എന്നിവ മികച്ച ആനിമഷന്‍ ചിത്രത്തിനുള്ള  പട്ടികയില്‍ ഇടംപിടിച്ചു.