മുഖ്യമന്ത്രിക്ക് ആകെ നല്‍കിയത് അഞ്ചരക്കോടി

കൊച്ചി: മുഖ്യമന്ത്രിക്ക്  സോളാര്‍  കേസിലെ  പ്രതികള്‍  ആയ  സരിത  എസ്  നായരും  ബിജു  രാധാകൃഷ്ണനും  ചേര്‍ന്ന്  നല്‍കിയത്  അഞ്ചരക്കോടി  രൂപയാണെന്ന്  സരിത...

മുഖ്യമന്ത്രിക്ക്  ആകെ നല്‍കിയത് അഞ്ചരക്കോടി

SARITHA-S-NAIR-FACEBOOK-SEL

കൊച്ചി: മുഖ്യമന്ത്രിക്ക്  സോളാര്‍  കേസിലെ  പ്രതികള്‍  ആയ  സരിത  എസ്  നായരും  ബിജു  രാധാകൃഷ്ണനും  ചേര്‍ന്ന്  നല്‍കിയത്  അഞ്ചരക്കോടി  രൂപയാണെന്ന്  സരിത  എസ്  നായര്‍  വെളിപ്പെടുത്തി. അഞ്ചര  കോടിയില്‍ ഒരു കോടി  തൊണ്ണൂറ് ലക്ഷം നല്‍കിയത് താനും  ബാക്കി നല്‍കിയത് ബിജു രാധാകൃഷ്ണനും ആണെന്ന് സരിത  വെളിപ്പെടുത്തുന്നു. ഇന്നു സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി പുറത്തിറങ്ങവേ ആണ് സരിത മാധ്യമ പ്രവര്‍ത്തകരോടു ഇത് വെളിപ്പെടുത്തിയത്.


ഇതുവരെ മുഖ്യ മന്ത്രിയെയും കോണ്‍ഗ്രസ്സ് നേതാക്കന്മാരെയും സംരക്ഷിച്ച  തന്നെ എന്നും ഒരു തട്ടിപ്പ്ക്കാരി ആയി മാത്രമാണ് കോണ്‍ഗ്രസ്സ് നേതാകള്‍ ചിത്രീകരിച്ചത് എന്നും അതില്‍ നിന്നും മോചനം തനിക്കു ആവശ്യമാണ്‌  എന്നും സരിത പറയുകയുണ്ടായി. ജനങ്ങളില്‍ നിന്നും സമാഹരിച്ച പണമാണ് മുഖ്യമന്ത്രിയുള്‍പ്പടെ ഉള്ളവര്‍ക്ക് കോഴ ആയി നല്‍കിയത്. ഈ പണം തിരിച്ചു കിട്ടിയാല്‍ മാത്രമേ  തനിക്കു കേസുകള്‍ ഒത്തുതീര്‍പ്പ് ആക്കാന്‍ സാധിക്കൂ. അത് കൊണ്ട് മാത്രമാണ് ഇതുവരെ  കാര്യങ്ങള്‍ ഒന്നും തുറന്നു പറയാതിരുന്നത് എന്നും സരിത മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി