മുഖ്യമന്ത്രിയും ആര്യാടനും ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ എഫ്ഐആര്‍ എടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതിക്ക് എതിരെ മുഖ്യമന്ത്രിയും ആര്യാടനും...

മുഖ്യമന്ത്രിയും ആര്യാടനും ഇന്ന് ഹൈക്കോടതിയില്‍

kerala high court

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ എഫ്ഐആര്‍ എടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതിക്ക് എതിരെ മുഖ്യമന്ത്രിയും ആര്യാടനും ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇരുവരും സ്വകാര്യ ഹര്‍ജികളാണ് ഫയല്‍ ചെയ്യുക.

പ്രാഥമിക അന്വേഷണമോ തെളിവുകളോ ഇല്ലാതെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുകാട്ടിയാകും ഹര്‍ജി നല്‍കുക.

അസാധാരണ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അസാധാരണ വിധിയും ഉണ്ടാകുമെന്ന് ജഡ്ജി വിധിയില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍, സമാന രീതിയില്‍ കെ ബാബുവിനെതിരായ കേസ് ഹൈക്കോടതി മരവിപ്പിച്ചത് മുഖ്യമന്ത്രിക്കും ആര്യാടനും ആശ്വാസം നല്‍കുന്നതാണ്.