ആരോപണങ്ങൾ നിഷേധിച്ചു ആര്യാടനും ഉമ്മന്‍ ചാണ്ടിയും

തിരുവനന്തപുരം :  സോളാര്‍ കമ്മീഷനില്‍ സരിതാ എസ്.നായര്‍ നല്‍കിയ മൊഴികളെ രാഷ്ട്രീയ കേരളം കീറി മുറിച്ചു വിശകലനം ചെയ്യുമ്പോള്‍ എല്ലാ ആരോപണങ്ങളും അടിസ്ഥാന...

ആരോപണങ്ങൾ നിഷേധിച്ചു ആര്യാടനും ഉമ്മന്‍ ചാണ്ടിയും

Untitled-1

തിരുവനന്തപുരം :  സോളാര്‍ കമ്മീഷനില്‍ സരിതാ എസ്.നായര്‍ നല്‍കിയ മൊഴികളെ രാഷ്ട്രീയ കേരളം കീറി മുറിച്ചു വിശകലനം ചെയ്യുമ്പോള്‍ എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതം എന്ന വിശദീകരണങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും രംഗത്ത്.

സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി സരിതയുടെ മൊഴികള്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നും ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ ഈ മൊഴികള്‍ വിശ്വസിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തന്നെ പിതൃതുല്യനെന്ന് പത്ത് ദിവസം മുമ്പ് പറഞ്ഞിരുന്നവരുടെ ഇപ്പോഴത്തെ ഈ ആരോപണങ്ങളെ സമൂഹം എങ്ങനെ വിശ്വാസത്തിലെടുക്കും. സരിതയുടെ വാക്കുകള്‍ വിശ്വസിക്കുന്നവര്‍ നാളെ ദുഖിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സരിത ആവശ്യപ്പെട്ട ഒരു കാര്യവും താന്‍ സാധിച്ചു കൊടുത്തിട്ടെല്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു. പിന്നെന്തിനാണ് താന്‍ അവരുടെ പക്കല്‍ നിന്നും പണം വാങ്ങുന്നതെന്നും ആര്യാടന്‍ ചോദിച്ചു.