ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നു

ഡല്‍ഹി: ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റിന്‍റെ എണ്ണം മാസം ആറായി ചുരുക്കി. ഒരു യൂസര്‍ ഐഡിയില്‍ നിന്നും ഇനി മുതല്‍ 6 ടിക്കറ്റുകള്‍...

ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നു

IRCTC_0

ഡല്‍ഹി: ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന ട്രെയിന്‍ ടിക്കറ്റിന്‍റെ എണ്ണം മാസം ആറായി ചുരുക്കി. ഒരു യൂസര്‍ ഐഡിയില്‍ നിന്നും ഇനി മുതല്‍ 6 ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാനാവൂ.

ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നവരില്‍ 10% ആളുകള്‍ മാസംതോറും 10 ടിക്കറ്റുകള്‍ വരെ എടുക്കാറുണ്ടെന്നും ഇത് കരിഞ്ചന്തയ്ക്ക് കാരണമാകുന്നുണ്ടെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എണ്ണം പരിമിതപ്പെടുത്തുന്നതിലൂടെ കരിഞ്ചന്ത തടയാനാകുമെന്നും യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കാനാകുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കരിഞ്ചന്തക്കാരെ നിയന്ത്രിക്കാന്‍ ഇതിനു മുന്‍പും റെയില്‍വേ പല പരിഷ്കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

ഇതേസമയം, പുതിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യാത്രകള്‍ക്ക് സ്ഥിരമായി ട്രെയിന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ തീരുമാനം അസൗകര്യം ഉണ്ടാക്കുമെന്നാണ് ഇവരുടെ വാദം. വ്യത്യസ്തമായ ഐഡികള്‍ ഉണ്ടാക്കി കരിഞ്ചന്തക്കാര്‍ ടിക്കറ്റുകള്‍ എടുക്കാന്‍ സാധ്യത ഉണ്ടെന്നും അതുകൊണ്ട് തന്നെ കരിഞ്ചന്ത തടയുക സാധ്യമല്ല എന്നും ഇവര്‍ ആരോപിക്കുന്നു.