രാഷ്ട്രീയ നേതാക്കള്‍ മുസ്ലിംകളെ അപമാനിക്കുന്നത് ഗുരുതരമായ തെറ്റ്: ഒബാമ

വാഷിങ്ടണ്‍: രാഷ്ട്രീയ നേതാക്കള്‍ മുസ്ലിംകളെ അപമാനിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ഡൊണാള്‍ഡ് ട്രംപിന്‍െറ മുസ്ലിം വിരുദ്ധ പ്രസ്താവനക്ക് മറുപടിയുമായി...

രാഷ്ട്രീയ നേതാക്കള്‍ മുസ്ലിംകളെ അപമാനിക്കുന്നത് ഗുരുതരമായ തെറ്റ്: ഒബാമ

barack_obamai-(2)

വാഷിങ്ടണ്‍: രാഷ്ട്രീയ നേതാക്കള്‍ മുസ്ലിംകളെ അപമാനിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ഡൊണാള്‍ഡ് ട്രംപിന്‍െറ മുസ്ലിം വിരുദ്ധ പ്രസ്താവനക്ക് മറുപടിയുമായി യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ.

അടുത്ത വര്‍ഷത്തെ കുറിച്ചല്ല, രാജ്യത്തിന്‍െറ ഭാവിയെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്ന് എന്ന് പറഞ്ഞു തുടങ്ങിയ ഒബാമ മസ്ജിദുകള്‍ നശിപ്പിക്കുന്നതും  കുട്ടികളെ ഉപദ്രവിക്കുന്നതും  രാഷ്ട്രീയ നേതാക്കള്‍ മുസ്ലിംകളെ അപമാനിക്കുന്നതുമെല്ലാം തെറ്റാണ് എന്ന് കുറ്റപ്പെടുത്തി. മതത്തിന്‍െറയോ വംശത്തിന്‍െറയോ പേരില്‍ ജനങ്ങളെ ലക്ഷ്യം വെക്കുന്ന രാഷ്ട്രീയത്തെ തിരസ്കരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

തീവ്രവാദ സംഘടനയായ ഐ.എസ് അമേരിക്കക്ക് വെല്ലുവിളിയല്ലയെന്നും ഐ.എസിനെ വേരോടെ പിഴുതുകളയുംമെന്നും ഒബാമ തന്റെ സ്റ്റേറ്റ് ഓഫ് ദ യൂനിയന്‍ സ്പീച്ചില്‍ പറഞ്ഞു.