സോളാര്‍ കേസ് സിബിഐക്കു വിടണം; രാജ്നാഥ്‌ സിംഗിനെ കാണാന്‍ ഒരുങ്ങി ഒ രാജഗോപാല്‍

ന്യൂഡല്‍ഹി: സോളാര്‍ അഴിമതി കേസ് സിബിഐക്ക് വിടണമെന്ന് ഒ രാജഗോപാല്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു ആവശ്യപ്പെടുമെ...

സോളാര്‍ കേസ് സിബിഐക്കു വിടണം; രാജ്നാഥ്‌ സിംഗിനെ കാണാന്‍ ഒരുങ്ങി ഒ രാജഗോപാല്‍

o-rajagopal-4-56-7 copyന്യൂഡല്‍ഹി: സോളാര്‍ അഴിമതി കേസ് സിബിഐക്ക് വിടണമെന്ന് ഒ രാജഗോപാല്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സോളാര്‍ അതിന്റെ മുഖ്യ സൂത്രധാരനാവട്ടെ സംസ്ഥാന മുഖ്യമന്ത്രിയും. ഈ സാഹചര്യത്തില്‍ മാനവും മര്യാദയും അല്‍പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടു.

സോളാര്‍, ലാവലിന്‍ കേസുകളില്‍ യുഡിഎഫും എല്‍ഡിഎഫും ധാരണയിലെത്താനും അന്വേഷണം അട്ടി മരിക്കാനും സാധ്യത ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതിനാലാണ് താന്‍ ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More >>