പത്താൻകോട്ടിൽ ഭീകരാക്രമണം; നിരഞ്ജന് രാജ്യത്തിന്റെ ആദരാഞ്ജലികള്‍

പത്താൻകോട്ട്: പത്താൻകോട്ടിൽ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങൾ പരിശോധിക്കുന്നതിനിടെ  ഗ്രനേഡ് പൊട്ടി മരിച്ച ദേശീയ സുരക്ഷാ...

പത്താൻകോട്ടിൽ ഭീകരാക്രമണം; നിരഞ്ജന് രാജ്യത്തിന്റെ ആദരാഞ്ജലികള്‍

Mannarkkad-Niranjan-Side-St

പത്താൻകോട്ട്: പത്താൻകോട്ടിൽ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങൾ പരിശോധിക്കുന്നതിനിടെ  ഗ്രനേഡ് പൊട്ടി മരിച്ച ദേശീയ സുരക്ഷാ വിഭാഗം (എൻ.എസ്.ജി)​ കമാൻഡോ ആയിരുന്നു നിരഞ്ജന്‍ കുമാറിന് രാജ്യത്തിന്‍റെ ആദരാഞ്ജലികള്‍.

കൊല്ലപ്പെട്ട ഭീകരിൽ ഒരാളുടെ ശരീരത്തിലുണ്ടായിരുന്ന ഗ്രനേഡ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം നടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിരഞ്ജനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പുലാമന്തോൾ സ്വദേശി രാധികയാണ് ഭാര്യ. വിസ്മയ (രണ്ട് വയസ്) മകളാണ്.നിരഞ്ജൻ കുമാറിന്റെ ത്യാഗത്തെ രാജ്യം നമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാട് വേദനാജനകമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

നിരഞ്ജന്റെ മരണവാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് അദ്ദേഹത്തിന്റെ കരിമ്പുഴ എലമ്പുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടിലത്തെിയത്. ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ബംഗളൂരുവിലായിട്ടും അവധിദിനങ്ങളും നാട്ടിലെ ഉത്സവകാലവും എല്ലായ്പ്പോഴും നിരഞ്ജന്‍ ഒത്തുചേരലിനുള്ള സന്ദര്‍ഭങ്ങളാക്കിയിരുന്നു. അത്കൊണ്ട് തന്നെ ആ തറവാടിനും നാട്ടുകാര്‍ക്കും നിരഞ്ജന്റെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല.  ജനിച്ചതും വളര്‍ന്നതും കേരളത്തിന് പുറത്തായിട്ടും മലയാളത്തെയും സ്വന്തം നാടിനേയും ഏറെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നിരഞ്ജന്‍.

ബംഗളൂരുവിലെ പഠനത്തിനുശേഷം 26ആം വയസ്സില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ (എം.ഇ.ജി) ചേര്‍ന്ന നിരഞ്ജന്‍ എന്നും സാഹസികതയെ ഇഷ്ടപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെയാണ് നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തില്‍ അദ്ദേഹം എത്തിപ്പെടുന്നതും.

സൈന്യത്തില്‍ ചേരണമെന്നത് നിരഞ്ജന്‍െറ ചെറുപ്പംമുതലുള്ള ആഗ്രഹമായിരുന്നുവെന്ന് ബന്ധുക്കളും, അടുപ്പക്കാരും ഓര്‍ക്കുന്നു. രാജ്യസുരക്ഷക്കായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാനെ അഭിമാനത്തോടെയാണ് തങ്ങള്‍ ഓര്‍ക്കുന്നതെന്ന് നാട്ടുകാര്‍ കൂട്ടിചേര്‍ക്കുന്നു.

Read More >>