ഈ വര്‍ഷം കേരളത്തില്‍ വൈദ്യുതി നിയന്ത്രണമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം വൈദ്യുതി നിരക്ക് വർദ്ധനയുണ്ടാകില്ലെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് വാർത്താസമ്മേളത്തിൽ അറിയിച്ചു.വൈദ്യുതി ബോർഡിന്റെ...

ഈ വര്‍ഷം കേരളത്തില്‍ വൈദ്യുതി നിയന്ത്രണമില്ല

aryadan-mohammed_0

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം വൈദ്യുതി നിരക്ക് വർദ്ധനയുണ്ടാകില്ലെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് വാർത്താസമ്മേളത്തിൽ അറിയിച്ചു.വൈദ്യുതി ബോർഡിന്റെ സാമ്പത്തികസ്ഥിതി സംസ്ഥാന സർക്കാരിനേക്കാൾ മെച്ചമാണ്. വൈദ്യുതിനിരക്ക് കൂട്ടേണ്ടതില്ലെന്നതിന് പുറമെ ഉപഭോക്താക്കളിൽ നിന്ന് നിയമാനുസൃതം ഈടാക്കേണ്ട ഇന്ധന, പ്രവർത്തന സർചാർജുകളും വേണ്ടെന്നു വയ്ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.  123 കോടിയുടെ സര്‍ചാര്‍ജ് പിരിക്കാനുണ്ടെങ്കിലും തല്‍ക്കാലം പിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം കമ്മിയാണെങ്കിലും അടുത്ത രണ്ടുവർഷത്തേക്ക് വൈദ്യുതി കട്ടോ ലോഡ് ഷെഡ്ഡിംഗോ വേണ്ടിവരില്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് ജലവൈദ്യുതി ഉത്പാദനത്തിൽ പന്ത്രണ്ട് ശതമാനം കുറവുണ്ടാകും. എന്നിരുന്നാലും കേന്ദ്ര ഗ്രിഡിലും നിലവിലുളള പർച്ചേസ് കരാറുകളിലും നിന്നായി വൈദ്യുതി ലഭിക്കുമെന്നതിനാൽ വൈദ്യുതിക്ഷാമം ഉണ്ടാകില്ല.

വൈദ്യുതി നിരക്കില്‍ മാറ്റം വരുത്തില്ല. എന്നാല്‍, റഗുലേറ്ററി കമീഷന് വരവുചെലവ് കണക്കുകള്‍ നല്‍കും. ബോര്‍ഡ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടില്ലെങ്കിലും കമീഷന് സ്വന്തം നിലയില്‍ നിരക്ക് വര്‍ധിപ്പിക്കാനാകും. എന്നാല്‍,  സര്‍ക്കാര്‍ നിരക്ക് വര്‍ധന ആലോചിക്കുന്നില്ല. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12 ശതമാനം വെള്ളം അണക്കെട്ടുകളില്‍ കുറവാണ്. എന്നാല്‍, പുറത്തുനിന്ന് വൈദ്യുതി വാങ്ങി നിയന്ത്രണം ഒഴിവാക്കും.

Read More >>