മുഖ്യമന്ത്രിക്കെതിരെ നിയമ നടപടികള്‍ക്ക് അനുമതി നിഷേധിച്ച് മന്ത്രിസഭ

തിരുവനന്തപുരം : ഫ്‌ളാറ്റ്‌ വിവാദത്തില്‍ തനിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഡി.ജി.പിജേക്കബ്‌ തോമസിന്‌ അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍...

മുഖ്യമന്ത്രിക്കെതിരെ നിയമ നടപടികള്‍ക്ക് അനുമതി നിഷേധിച്ച് മന്ത്രിസഭ

kerala-cm

തിരുവനന്തപുരം : ഫ്‌ളാറ്റ്‌ വിവാദത്തില്‍ തനിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഡി.ജി.പിജേക്കബ്‌ തോമസിന്‌ അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ചതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജേക്കബ്‌ തോമസ്‌ ചീഫ്‌ സെക്രട്ടറിക്ക് കത്ത്‌ നല്‍കിയിരുന്നു. തന്റെ മുന്നില്‍ ഇതുസംബന്ധിച്ച ഫയല്‍ വന്നാല്‍ അപ്പോള്‍തന്നെ ജേക്കബ്‌ തോമസിന്‌ അനുമതി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നത്‌.


എന്നാല്‍ ഭരണപരമായ പ്രശ്‌നങ്ങളുടെ പേരില്‍ നിലപാട് മാറ്റുകയാണെന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്‌തപ്പോള്‍ അനുമതി നല്‍കേണ്ടെന്ന കൂട്ടായ തീരുമാനമാണ്‌ എടുത്തത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തെത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു അനുമതി നല്‍കുന്നത് ഉചിതമല്ലെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നു ജേക്കബ്‌ തോമസ്‌ ആവശ്യപ്പെടുന്ന ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്‌ക്കു വന്നിരുന്നതായും അദ്ദേഹം വ്യക്‌തമാക്കി.

Read More >>