ധീരജവാന്‍ നിരഞ്ജന്‍ കുമാറിനെ അപമാനിച്ച് ഫേസ്ബുക്ക്‌ പോസ്റ്റ്‌

പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി എന്‍.എസ്‌.ജി കമാന്റോ നിരഞ്‌ജന്‍ കുമാറിനെയും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്‌ഥയെയും...

ധീരജവാന്‍  നിരഞ്ജന്‍ കുമാറിനെ അപമാനിച്ച് ഫേസ്ബുക്ക്‌ പോസ്റ്റ്‌

946175_881525508627402_100714313037846206_n

പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി എന്‍.എസ്‌.ജി കമാന്റോ നിരഞ്‌ജന്‍ കുമാറിനെയും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്‌ഥയെയും അവഹേളിച്ചുള്ള ഫേസ്‌ബുക്ക്‌ പോസ്‌റ്റ് വിവാദമാകുന്നു. മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന അന്‍വര്‍ സാദിഖ്‌ എന്നയാളുടെ അനു അന്‍വര്‍ എന്ന അക്കൗണ്ടിലാണ്‌ പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടത്‌. പ്രതിഷേധം ശക്‌തമായതോടെ ഇയാള്‍ പോസ്‌റ്റ് പിന്‍വലിച്ചിട്ടുണ്ട്‌.

നിരഞ്‌ജന്‍ കുമാറിന്റെ മരണത്തെ അങ്ങനെ ഒരു ശല്യംകൂടി കുറഞ്ഞുകിട്ടിയെന്ന്‌ വിശേഷിപ്പിച്ചാണ്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ തുടക്കം. ഇനി നിരഞ്‌ജന്റെ ഭാര്യയ്‌ക്ക് ജോലിയും പണവും ലഭിക്കുമെന്നും സാധാരണക്കാരന്‌ ഒന്നുമില്ലെന്നും കുറ്റപ്പെടുത്തുന്ന പോസ്‌റ്റില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അസഭ്യ വാക്കുകൊണ്ടാണ്‌ വിശേഷിപ്പിക്കുന്നത്‌. പോസ്‌റ്റിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച്‌ നിരവധിപ്പേരും രംഗത്തുണ്ട്‌. പ്രമുഖ പത്രസ്‌ഥാപനമായ മാധ്യമത്തിലെ ജീവനക്കാരന്‍ എന്നപേരിലാണ്‌ ഇയാള്‍ ഫേസ്‌ബുക്കില്‍ അക്കൗണ്ട്‌ തുടങ്ങിയത്‌. എന്നാല്‍ ഇങ്ങനെ ഒരാള്‍ തങ്ങളുടെ സ്‌ഥാപനത്തില്‍ ജോലിനോക്കുന്നില്ലെന്ന്‌ മാധ്യമം വ്യക്‌തമാക്കുന്നു.

ഫേസ്‌ബുക്ക്‌ പോസ്‌റ്റ് വിവാദമായതോടെ സോഷ്യല്‍ മീഡിയകളിലടക്കം അവഹേളനം നേരിടേണ്ടിവന്നതായും സ്‌ഥാപനത്തിന്റെ പേര്‌ ദുരുപയോഗം ചെയ്‌ത ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ ഉടമയ്‌ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാധ്യമം വ്യക്‌തമാക്കി.

Read More >>