രോഹിത് വെമുല; ജാതി വെറിയുടെ ഒമ്പതാമത്തെ ഇര

ഹൈദരാബാദ്: രോഹിത് വെമൂല ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ജാതി വിവേചനത്തിന്റെ ആദ്യത്തെ ഇരയല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രോഹിത് അടക്കം ഒമ്പത്...

രോഹിത് വെമുല; ജാതി വെറിയുടെ ഒമ്പതാമത്തെ ഇര

rohit-vemula-1

ഹൈദരാബാദ്: രോഹിത് വെമൂല ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ജാതി വിവേചനത്തിന്റെ ആദ്യത്തെ ഇരയല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രോഹിത് അടക്കം ഒമ്പത് ദളിത് വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്തത്. കാമ്പസിലെ ജാതി വിവേചനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ ബലി കഴിക്കപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികളുണ്ടാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 2013 ല്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്ന എം. വെങ്കിടേശ് കാമ്പസിലെ ജാതി വിവേചനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു.


എട്ട് എന്നത് ചെറിയ സംഖ്യയല്ല. എന്നിട്ടും ദളിത് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാനോ പരിഹരിക്കാനോ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറാകുന്നില്ല. രോഹിതിന്റെ മരണം കാമ്പസിലെ ജാതി വിവേചനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സുഹൈല്‍ കെപി പറയുന്നു.

രോഹിത് വെമുലയുടെ മരണത്തില്‍ വ്യാപക പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്. വിസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ക്ലാസ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജുവും സര്‍വകലാശാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. 'കാമ്പസില്‍ ദളിതരെ താഴ്ന്ന വിഭാഗമായാണ് ദളിതരല്ലാത്ത വിദ്യാര്‍ത്ഥികള്‍ പോലും കാണുന്നത്. പലപ്പോഴും ദളിത് വിദ്യാര്‍ത്ഥികള്‍ ആക്ഷേപിക്കപ്പെടുന്നു. ഇത് ദേശീയ അപമാനമാണ്. ഇത്തരം ഫ്യൂഡല്‍ കാഴ്ച്ചപ്പാടുകള്‍ മാറാതെ രാജ്യം പുരോഗമിക്കില്ല'. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും.

Read More >>