മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് പേരിട്ടു; തോപ്പില്‍ ജോപ്പന്‍

കോട്ടയം കുഞ്ഞച്ചന്‍, സംഘം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അച്ചായന്‍ കഥാപാത്രങ്ങളായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മമ്മൂട്ടി ഒരു നീണ്ട...

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് പേരിട്ടു; തോപ്പില്‍ ജോപ്പന്‍

DanceDance_mammootty_movie

കോട്ടയം കുഞ്ഞച്ചന്‍, സംഘം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അച്ചായന്‍ കഥാപാത്രങ്ങളായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മമ്മൂട്ടി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കിഴക്കന്‍മലക്കാരന്‍ അച്ചായന്‍റെ വേഷത്തില്‍ എത്തുന്നു.

താപ്പാന എന്ന ചിത്രത്തിന് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് തോപ്പില്‍ ജോപ്പന്‍ എന്നാണ്. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ നിഷാദ് കോയയുടേതാണ് രചന. ആന്‍ഡ്രിയയും നീന ഫെയിം ദീപ്തി സതിയും നായികമാരായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍-മെയ് മാസങ്ങളില്‍ തൊടുപുഴ, വാഗമണ്‍, പാലാ എന്നിവിടങ്ങളിലായി നടക്കും.