വികസനത്തിന്‍റെ പുതിയ നയവുമായി പിണറായി വിജയൻ

തിരുവനന്തപുരം: സി.പി.എമ്മിന്റെ നാലാം പഠന കോൺഗ്രസിന്റെ ഉദ്ഘാടന വേദി പിണറായി വിജയന്‍റെ വികസനത്തിനുള്ള നയപ്രഖ്യാപനവുമായി ശ്രദ്ധയാകർഷിച്ചു.കേരളത്തിന്റെ നേ...

വികസനത്തിന്‍റെ പുതിയ നയവുമായി പിണറായി വിജയൻ

11009

തിരുവനന്തപുരം: സി.പി.എമ്മിന്റെ നാലാം പഠന കോൺഗ്രസിന്റെ ഉദ്ഘാടന വേദി പിണറായി വിജയന്‍റെ വികസനത്തിനുള്ള നയപ്രഖ്യാപനവുമായി ശ്രദ്ധയാകർഷിച്ചു.കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് സൂചിപ്പിക്കുകയും, തുടർന്ന് വികസനത്തിന് അത്യന്താപേക്ഷികമായ കാര്യങ്ങളെ കുറിച്ച് പിണറായി തന്റെ കാഴ്ചപ്പാട് അദ്ധ്യക്ഷപ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര ചെയ്യുവാൻ ആറ് മണിക്കൂർ മാത്രം മതി എന്ന നിലയിൽ ഉള്ള റോഡ് വികസനം സാധ്യമാകണം. കേരളത്തിന് സ്വന്തമായി ഒരു ദേശീയ ബാങ്കുണ്ടാവണം എന്നീ നവീനമായ ആശയങ്ങൾ പിണറായി അവതരിപ്പിച്ചു.സാമൂഹിക സുരക്ഷാ പദ്ധതികൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം,ഐ.ടി.ഐ സിലബസ് പരിഷ്കരണം തുടങ്ങിയ വിഷയങ്ങളും പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു.

ഉദ്ഘാടന സമ്മേളനത്തിന്‍റെ പകുതിയില്‍ അധികം സമയവും, പിണറായിയുടെ അദ്ധ്യക്ഷ പ്രസംഗത്തിനാണ് മാറ്റിവച്ചത് . വികസന കാര്യത്തിൽ സി.പി.എം പുലർത്തുന്നത് പിന്തിരിപ്പൻ നയമാണ് എന്ന പൊതു ആരോപണത്തെ വളരെ പ്രത്യക്ഷത്തിൽ ഖണ്ഡിക്കുന്നതായിരുന്നു പിണറായിയുടെ വാക്കുകൾ.
സി പി എം ജനറൽ സെക്രടറി സീതാറാം യെച്ചൂരി പഠന കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്തു. വി.എസ്.അച്ചുതാനന്ദൻ,ഡോ :തോമസ് ഐസക്ക്,പ്രഭാത പട്നായിക്ക് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം നാളെ അവസാനിക്കും.

Read More >>