വൈദ്യുതി ബില്ലിനോട് വൈമുഖ്യം കാണിച്ച നേപ്പാള്‍ രാജാവ്

വൈദ്യുതി ബില്ലിനോട് വൈമുഖ്യം കാണിക്കുന്ന ഒരു രാജാവ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു.നേപ്പാളിലെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ തന്റെ രാജ്യത്തെ വൈദ്യതി...

വൈദ്യുതി ബില്ലിനോട് വൈമുഖ്യം കാണിച്ച നേപ്പാള്‍ രാജാവ്

Gyanendra_2118182f

വൈദ്യുതി ബില്ലിനോട് വൈമുഖ്യം കാണിക്കുന്ന ഒരു രാജാവ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു.

നേപ്പാളിലെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ തന്റെ രാജ്യത്തെ വൈദ്യതി ബില്ലുകള്‍ അവസാനമായി അടച്ചത് ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.

നേപ്പാളിലെ തലസ്ഥാന നഗരിയായ കാഠ്മണ്‍ണ്ടുവില്‍ സ്ഥിതി ചെയ്യുന്ന നാഗാര്‍ജ്ജുന പാലസിലാണ് 2008ല്‍ അധികാരമൊഴിഞ്ഞശേഷം ഗ്യാനേന്ദ്ര ഷായുടെ താമസം. നേപ്പാളിലെ ദേശിയ വൈദ്യുതി കാര്യാലയത്തിന്റെ കണക്കുകള്‍ പ്രകാരം മറ്റു നികുതികള്‍ ഉള്‍പ്പെടെ ഏകദേശം 70000 യു.എസ് ഡോളറാണ് അദ്ദേഹത്തിന്റെ വൈദ്യുതി ബില്‍. ഔദ്യോഗികമായി വിവരം അറിയിച്ചുവെങ്കിലും പണം അടച്ചുതീര്ക്കുിവാനോ വിശദീകരണം നല്കുലവാന്‍ ഇതുവരെ അദ്ദേഹം തയ്യാറായിട്ടില്ല.


രാജകൊട്ടാരത്തിലെ വൈദ്യുതി ബില്‍ അടക്കേണ്ടത് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഓഫീസാണ് എന്നും അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും ഷായുടെ സെക്രട്ടറി സാഗര്‍ രാജ് തിമില്സിന ദേശിയ വൈദ്യുതി കാര്യാലയത്തെ അറിയിച്ചതായിയാണ് വിവരം.

നേപ്പാളിലെ നിലവിലെ വൈദ്യുതി ആക്ട് പ്രകാരം ഒരു സാധാരണ പൌരന്‍ രണ്ടു മാസത്തില്‍ അധികം വൈദ്യൂതി ബില്‍ അടയ്ക്കാതെ മുന്നോട്ട് പോകാന്‍ സാധ്യമല്ല. കൂടാതെ 6 മാസത്തോളം ബില്‍ അടക്കാത്ത ഒരാളുടെ വസ്തു വകയിന്മേലുള്ള വില്പനാവകാശത്തില്‍ മൂന്നു തലമുറകളോളം നീളുന്ന നിരോധനവും ഏര്പ്പെവടുത്തുവാന്‍ സാധിക്കും.

ഇത്രമാത്രം ശക്തമായ നിയമങ്ങള്‍ ഉള്ള രാജ്യത്തിലാണ് ഭരണത്തിന്റെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന ഷാ നിയമങ്ങളെ കാറ്റില്‍ പറത്തി കൊണ്ടുള്ള ഭരണം നടത്തിയിരുന്നത്. ബില്‍ കുടിശ്ശിക നാള്ക്ക്ഥ നാള്‍ വര്ധിയച്ച അവസ്ഥയില്‍ കടുത്ത കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് വൈദ്യുതി ബോര്‍ഡ്. പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും പണം ഇടാക്കി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അവര്‍.