ദേശീയഗാനത്തെ അപമാനിച്ചു; ബോളിവുഡ് തിരക്കഥാകൃത്തിനെ തീയറ്ററില്‍ നിന്നും പുറത്താക്കി

ഡല്‍ഹിയില്‍ മള്‍ട്ടി പ്ലെക്സില്‍ അമിതാഭ് ബച്ചന്‍- ഫര്‍ഹാന്‍ അക്തര്‍ താരജോഡികളുടെ “വാസിര്‍” എന്ന സിനിമ കാണാനെത്തിയ ബോളിവുഡ് തിരക്കഥകൃത്ത് നീരജ്‌...

ദേശീയഗാനത്തെ അപമാനിച്ചു; ബോളിവുഡ് തിരക്കഥാകൃത്തിനെ തീയറ്ററില്‍ നിന്നും പുറത്താക്കി

Braj-post-images-14

ഡല്‍ഹിയില്‍ മള്‍ട്ടി പ്ലെക്സില്‍ അമിതാഭ് ബച്ചന്‍- ഫര്‍ഹാന്‍ അക്തര്‍ താരജോഡികളുടെ “വാസിര്‍” എന്ന സിനിമ കാണാനെത്തിയ ബോളിവുഡ് തിരക്കഥകൃത്ത് നീരജ്‌ പാണ്ടേ ദേശീയ ഗാന വേളയില്‍ എഴുന്നേറ്റില്ല എന്ന കാരണത്താല്‍  മറ്റു കാണികള്‍ തിയേറ്ററില് നിന്ന് പുറത്താക്കി.

ചൊവ്വാഴ്ച രാത്രി 8 മണിക്കാന് സംഭവം.

സ്ക്രീനില്‍ ദേശിയഗാനത്തിനു വേണ്ടി എഴുനേല്ക്കാെന്‍ സന്ദേശം തെളിഞ്ഞപ്പോള്‍ അദ്ദേഹം എഴുന്നേറ്റില്ല എന്ന കാരണത്താലാണ് മറ്റു കാണികള്‍ അദ്ദേഹത്തോട് അക്രമാസക്തരായി പെരുമാറിയത്. അദ്ദേഹം എഴുന്നേല്ക്കാത്തത് ഭാരതത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഒരു പാകിസ്ഥാനിക്ക് മാത്രം ചേരുന്ന പ്രവൃത്തിയാണ്‌ ഇതെന്നും ആരോപിച്ചാണ് മറ്റു കാഴ്ചക്കാര്‍ അദ്ദേഹത്തെ ബലമായി പുറത്താക്കിയത്.


ഇതാദ്യമായല്ല താന്‍ ദേശിയ ഗാനത്തിന്റെ സമയത്ത് എഴുന്നേല്ക്കാത്തത് എന്നും ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം ആണെന്നും  സംഭവശേഷം നീരജ് പാണ്ടെ പ്രതികരിച്ചു.

താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ദേശിയ ഗാനം ആരംഭിക്കുന്നതിനു മുന്പ് തന്നെ കാണികള്‍ പ്രശ്നമുണ്ടാക്കി തുടങ്ങുകയായിരുന്നുവെന്നും പോലീസിനെ അറിയിച്ചെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു. സംഭവശേഷം ബുധനാഴ്ച അദ്ദേഹം പിന്നെയും സുഹൃത്തുക്കളോടൊപ്പം തിയറ്ററില്‍ പോവുകയും ദേശിയ ഗാനം തീരുന്നത് വരെ തീയറ്ററിന് പുറത്തുനില്ക്കുകയും ചെയ്തു.