പിണറായിയുടെ നവ കേരള മാര്‍ച്ച് ഇന്ന് തുടങ്ങും

കാസര്‍ക്കോട്: സിപി(ഐ)എം മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ച്‌ ഇന്നു...

പിണറായിയുടെ നവ കേരള മാര്‍ച്ച് ഇന്ന് തുടങ്ങും

maxresdefault

കാസര്‍ക്കോട്: സിപി(ഐ)എം മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ച്‌ ഇന്നു കാസര്‍ക്കോട് ഉപ്പള്ളയില്‍ നിന്നും ആരംഭിക്കും. പി.ബി. അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തില്‍ വി.എസ്‌. അധ്യക്ഷത വഹിക്കും. ഫെബ്രുവരി 14ന് തിരുവനന്തപുരം ശഖുംമുഖം കടപ്പുറത്ത് മാര്‍ച്ച് സമാപിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിഷയമാകാൻ പോകുന്ന എസ് എൻ ഡി പി ,ബിജെ പി കൂട്ട്കെട്ട്, സോളാർ ഉൾപ്പെടെ യു ഡി എഫ് സർക്കാരിനെതിരെ ഉയർന്ന അഴിമതികൾ, സിപിഎമ്മിന്റെ വികസന അജണ്ട എന്നിവ ചേർത്ത് വച്ച മുദ്രാവാക്യവുമായാണ് പിണറായി വിജയൻ കേരള യാത്രക്കിറങ്ങുന്നത്. മതനിരപേക്ഷ അഴിമതി മുക്ത വികസിത കേരളമെന്നാണ് നവകേരള മാർച്ചിന്റെ മുദ്രാവാക്യം.


മാര്‍ച്ചിനോട് അനുബന്ധിച്ച് കാസര്‍ക്കോട് എത്തിയ പിണറായി കോടതി തള്ളിയ ലാവ്‌ലിന്‍ കേസ്‌ നവകേരളയാത്രയ്‌ക്കു മുമ്പ്‌ വീണ്ടും കുത്തിപ്പൊക്കിയ നീക്കത്തെ രാഷ്‌ട്രീയമായി നേരിടുമെന്നു പ്രതികരിച്ചു. കേസില്‍ പുനഃപരിശോധനാഹര്‍ജി നല്‍കുന്ന വിവരം ദൃശ്യമാധ്യമങ്ങളില്‍നിന്നാണ്‌ അറിഞ്ഞതെന്നും അതില്‍ തന്റെ ഇടപെടലില്ലെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Read More >>