പിണറായിയുടെ നവകേരള മാർച്ച് ആരംഭിച്ചു

കാസർകോട് : 'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം' എന്ന സന്ദേശവുമായി സി.പി. എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിന് ഇന്നലെ...

പിണറായിയുടെ നവകേരള മാർച്ച് ആരംഭിച്ചു

cpi-m-flag_9

കാസർകോട് : 'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം' എന്ന സന്ദേശവുമായി സി.പി. എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിന് ഇന്നലെ കോഴിക്കോട് ഉപ്പളയില്‍ തുടക്കമായി. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പതാക പിണറായിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ എം. എൽ.എ, കെ.കെ. ശൈലജ, കാസർകോട് ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.പി. കരുണാകരൻ എം.പി അദ്ധ്യക്ഷത വഹിച്ചു. വി.പി.പി. മുസ്തഫ സ്വാഗതം പറ‌ഞ്ഞു.


കേന്ദ്ര, സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരായ രാഷ്ട്രീയ പ്രചാരണത്തിനൊപ്പം ബദലിനായുള്ള വിപുലമായ അഭിപ്രായ സമാഹരണവുമാണ് മാർച്ചിന്റെ പ്രധാന ലക്ഷ്യം.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. വി. ഗോവിന്ദൻ, കെ.ജെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, എം.പിമാരായ എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത് എം.എൽ.എ, ഡോ. കെ.ടി. ജലീൽ എന്നിവരാണ് മാർച്ചിലെ സ്ഥിരാംഗങ്ങൾ.

ഇന്ന് ജില്ലയിലെ പര്യടനം പൂർത്തിയാക്കി മാർച്ച് വൈകിട്ട് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ എത്തും. ദിവസം നാലു സ്വീകരണമാണുള്ളത്. തിരുവനന്തപുരത്ത് ഫെബ്രുവരി 14ന് സമാപനറാലി നടക്കും.

Read More >>