സന്തോഷ് ട്രോഫി; കേരളത്തെ നാരായണ മേനോന്‍ പരിശീലിപ്പിക്കും

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ  കേരള വര്‍മ കോളജ് കായിക പരിശീലന വിഭാഗം മേധാവിയും മുന്‍ കാലിക്കറ്റ് സര്‍വകലാശാല...

സന്തോഷ് ട്രോഫി; കേരളത്തെ നാരായണ മേനോന്‍ പരിശീലിപ്പിക്കും

Santosh-Trophy

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ  കേരള വര്‍മ കോളജ് കായിക പരിശീലന വിഭാഗം മേധാവിയും മുന്‍ കാലിക്കറ്റ് സര്‍വകലാശാല ഫുട്ബാള്‍ കോച്ചുമായ വി.എ. നാരായണ മേനോന്‍ പരിശീലിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ അണ്ടര്‍ 17 ലോകകപ്പ്‌ ടീമിന്‍റെ പരിശീലനകനായി സേവനം അനുഷ്ട്ടിച്ച നാരായണ മേനോന്‍ അണ്ടര്‍ 16, 19, 23  ദേശീയ ടീമുകളുടെയും ഒളിമ്പിക്സ് ഫുട്ബാള്‍ ടീമിന്‍െറയും കോച്ചായിരുന്നു.

വിവിധ ക്ലബുകളില്‍ കളിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തി ഈ മാസം 31 മുതല്‍ കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടില്‍ ടീമിന്‍റെ പരിശീലനം തുടങ്ങും എന്ന് കേരള ഫുട്ബോള്‍ അസ്സോസിയേഷന്‍ അറിയിച്ചു.

പരിശീലനത്തിന് സമയക്കുറവുണ്ട് എങ്കിലും നല്ല ഒരു ടീമിനെ തന്നെ ഉണ്ടാക്കിയെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നാരായണ മേനോന്‍ പറഞ്ഞു. അടുത്ത മാസം ഒമ്പതിന് ചെന്നൈയിലാണ് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്.

Read More >>