നാറാത്ത് കേസ്: 21 പേര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

കൊച്ചി: കണ്ണൂരിലെ നാറാത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നടത്തിയ കേസില്‍ 21 പേര്‍ കുറ്റക്കാരെന്ന് പ്രത്യേക എന്‍ഐഎ കോടതി. ഒന്നാം പ്രതി അബ്ദുള്‍...

നാറാത്ത് കേസ്: 21 പേര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി

narath-case

കൊച്ചി: കണ്ണൂരിലെ നാറാത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നടത്തിയ കേസില്‍ 21 പേര്‍ കുറ്റക്കാരെന്ന് പ്രത്യേക എന്‍ഐഎ കോടതി. ഒന്നാം പ്രതി അബ്ദുള്‍ അസീസിന് ഏഴ് വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. 2 മുതല്‍ 21 വരെയുള്ള പ്രതികള്‍ക്ക് 5 വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ നല്‍കിയില്ലെങ്കില്‍ ആറ് മാസം കൂടി തടവ് നീളും.

കേസിലെ 22 ാം പ്രതി കമറുദ്ദീനെ കോടതി വെറുതേ വിട്ടു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതികളുടെ പ്രായവും വിദ്യാര്‍ത്ഥികളാണെന്നതും പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.


2013 ഏപ്രില്‍ 23 ന് നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്.

22 പേരാണ് കേസില്‍ പ്രതികളായുള്ളത്. മാലൂര്‍ ശിവപുരം പി.വി. അബ്ദുല്‍ അസീസ്, ഏച്ചൂര്‍ കോട്ടം  പി.സി. ഫഹദ്, നാറാത്ത് കുമ്മായക്കടവ്  കെ.കെ. ജംഷീര്‍, മുഴുപ്പിലങ്ങാട് പുതിയപുരയില്‍ ടി.പി. അബ്ദുസമദ്, തോട്ടട ഷുക്കൂര്‍ ഹൗസില്‍ മുഹമ്മദ് സംവ്രീത്, വേങ്ങാട് കുന്നിരിക്ക പുനക്കായി ഹൗസില്‍ പി.നൗഫല്‍, മുഴുപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റാസയില്‍ സി. റിക്കാസുദ്ദീന്‍, മുഴുപ്പിലങ്ങാട് കെട്ടിനകം ആയിഷ ഹൗസില്‍ പി. ജംഷീദ്്, കോട്ടൂര്‍ കാടാച്ചിറ ആസിഫ് മന്‍സിലില്‍ ഒ.കെ. ആഷിഖ്, എടക്കാട് ബൈത്തുല്‍ ഹൗസില്‍ എ.പി. മിസാജ്, നാറാത്ത് ഷരീഫ മന്‍സിലില്‍ പി.വി. മുഹമ്മദ് അബ്‌സീര്‍, കിഴുന്നപ്പാറ മര്‍വ മന്‍സിലില്‍ പി.എം. അജ്മല്‍,  പിണറായി വെണ്ടുട്ടായി കുന്നിന്റവിട ഹൗസില്‍ കെ.സി. ഹാഷിം, എടക്കാട് ജമീല മന്‍സിലില്‍ എ.ടി. ഫൈസല്‍, എടക്കാട് റുവൈദ വില്ലയില്‍ കെ.പി. റബാഹ്, മുഴുപ്പിലങ്ങാട് ഹൈസ്‌കൂളിന് സമീപം ഷിജിന്‍സ് മന്‍സിലില്‍ വി.ഷിജിന്‍, എരുവട്ടി കോളൂര്‍ ബൈത്തുല്‍ അലീമയില്‍ സി.പി. നൗഷാദ്, നാറാത്ത് സ്വദേശി എ.കെ.സുഹൈര്‍, കോയ്യാട് കേളപ്പന്‍ മുക്കില്‍ സുബൈദ മന്‍സിലില്‍ സി.എം. അജ്മല്‍, മുഴുപ്പിലങ്ങാട് മറലില്‍ ഹൗസില്‍ പി. ഷഫീഖ്, മുഴുപ്പിലങ്ങാട് കെട്ടിനകം ഷര്‍മിനാസില്‍ ഇ.പി. റാഷിദ്, നാറാത്ത് കമ്പില്‍ അതകരവീട്ടില്‍ കമറുദ്ദീന്‍ എന്നിവരാണ് പ്രതികള്‍.

ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സംഘം ചേരല്‍, ഇരുമതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് ശ്രമിക്കല്‍, തീവ്രവാദ പ്രവര്‍ത്തനത്തിന് ഗൂഢാലോചന, ആയുധ പരിശീലനം തുടങ്ങിയ  കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ് സന്തോഷ് കുമാറാണ് വിധി പറയുക. കേരളത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഏറ്റവും വേഗത്തിലുള്ള വിചാരണയാണ് ഈ കേസില്‍ നടന്നത്. നവംബര്‍ 23 ന് വിചാരണ തുടങ്ങിയ കേസില്‍ ജനുവരി 12 ന് അന്തിമ വാദം പൂര്‍ത്തിയാക്കി.

Story by