ഇരട്ട ക്ലൈമാക്സ്‌ ഉള്ള ‘മുന്തിരിത്തോപ്പുകള്‍’

സോളമന്‍: “നീ വിചാരിച്ചു ഞാന്‍ ഇനി തിരിച്ചു വരികയില്ലയെന്നു... ഞാന്‍ ഇവളെ കൊണ്ട് പോവുകയില്ലെന്നു... അല്ലേടാ???”'ചിത്രത്തില്‍ സോളമന്‍റെ ഈ ചോദ്യം പോള്‍...

ഇരട്ട ക്ലൈമാക്സ്‌ ഉള്ള ‘മുന്തിരിത്തോപ്പുകള്‍’

Namukku_Parkannew

സോളമന്‍: “നീ വിചാരിച്ചു ഞാന്‍ ഇനി തിരിച്ചു വരികയില്ലയെന്നു... ഞാന്‍ ഇവളെ കൊണ്ട് പോവുകയില്ലെന്നു... അല്ലേടാ???”

"ചിത്രത്തില്‍ സോളമന്‍റെ ഈ ചോദ്യം പോള്‍ പൗലോക്കാരന്‍റെ നേര്‍ക്കായിരുന്നുവെങ്കിലും, ഇത് ആദ്യം കേള്‍ക്കേണ്ടി വന്നത് ചിത്രത്തിന്‍റെ സംവിധയകനായ പത്മരാജന് തന്നെയാണ്,'നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'എന്ന പപ്പേട്ടന്‍ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ ചിത്രീകരണത്തെ ഓര്‍മ്മിക്കുകയാണ് ഛായാഗ്രാഹകന്‍ വേണു.


വളര്‍ത്തച്ഛനായ പോള്‍ പൗലോക്കാരന്‍ (തിലകന്‍) കളങ്കിതയാക്കിയ സോഫിയയെ (ശാരി) സോളമന്‍ (മോഹന്‍ലാല്‍) സ്വീകരിക്കുന്നത് മലയാളികള്‍ സ്വീകരിക്കില്ലെന്നായിരുന്നു നിര്‍മ്മാതാവായ മണി മല്യത്തിന്‍റെ പക്ഷം.

നിര്‍മ്മാതാവിന്‍റെ ഈ അഭിപ്രായത്തോട് യോജിക്കുന്ന സങ്കല്‍പ്പങ്ങളാണ് കേരളത്തിലെ പ്രേക്ഷകര്‍ക്കുള്ളത് എന്ന് പൊതുവേ സെറ്റില്‍ വിലയിരുത്തപ്പെടുകയും ചെയ്തു. എത്ര ക്ലാസ്സിക്കായിട്ടുള്ള ചിത്രമാണെങ്കിലും ബോക്സ്‌ ഓഫീസില്‍ വിജയിച്ചില്ലെങ്കില്‍ എന്ത് കാര്യം?

പൗലോക്കാരന്‍: “അവളെ കൊണ്ടു പോകാന്‍ വന്നതായിരിക്കും, അല്ലെ?... കൊണ്ട് പൊയ്ക്കോ... 'ഇനി’കൊണ്ട് പൊയ്ക്കോ...”

പരിഹാസ രൂപേണ പൗലോക്കാരന്‍ സോളമനോടിത് പറയുമ്പോള്‍, സോഫിയയെ നായകന്‍ കയ്യേല്‍ക്കുന്നത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക എല്ലാവരിലും ഉണ്ടായി.

അങ്ങനെ ക്ലൈമാക്സ്‌ ആ രീതിയില്‍ മാറ്റി ചിത്രീകരിച്ചു.

മടങ്ങിയെത്തുന്ന സോളമന്‍ പൗലോക്കാരനെ കൊലപ്പെടുത്തുന്നു. സോഫിയയോട് 'കാത്തിരിക്കുക' എന്ന സന്ദേശം നല്‍കി നായകന്‍ ജയിലിലേക്ക് പോകുന്നു.


പക്ഷെ ആദ്യം ഷൂട്ട്‌ ചെയ്ത ക്ലൈമാക്സ്‌ തന്നെ മതിയെന്ന അഭിപ്രായം വേണു മുന്നോട്ട് വച്ചു. അതിലാണ് സൗന്ദര്യം. പ്രേക്ഷകര്‍ക്ക്‌ അന്ന് വരെ അപരിചിതമായ ഒരു പൗരുഷ ഭാവം നായകന്‍റെ ഗുണമായി തന്നെ അഭിനിവേശിപ്പിക്കുവാന്‍ മോഹന്‍ലാലിന്‍റെ അനായാസ ശൈലിക്ക് കഴിയുമെന്ന് വേണു വാദിച്ചു.

അതേസമയം, വില്ലന്‍ പരാജിതന്‍ ആവുകയും വേണം.

സോഫിയയെ നായകന്‍ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ  സ്വീകരിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് വില്ലന്‍ കഥാപാത്രമായ പൗലോക്കാരനാണ്. തന്മയത്വത്തോടെ തിലകന്‍ പൗലോക്കാരനെ അനശ്വരമാക്കുകയും ചെയ്യും.

വേണുവിന്‍റെ ഈ വാദങ്ങള്‍ ഒടുവില്‍ പപ്പേട്ടന്‍ അംഗീകരിച്ചു. കഥയുടെ പൂര്‍ണത തന്‍റെ കഥാപാത്രങ്ങളുടെ വ്യത്യസ്ത മനോചിന്തകളില്‍  വിജയകരമായി തന്നെ സന്നിവേശിക്കപ്പെടും എന്ന ഉറപ്പിന്മേല്‍, പപ്പേട്ടന്‍ മണി മല്യത്തിന്നെ വിശ്വാസത്തിലെടുത്തു.

തുടര്‍ന്ന്, പ്രേക്ഷകര്‍ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച മുന്തിരി വള്ളികള്‍ അങ്ങനെ തളിര്‍ക്കുകയും, പൂവിടുകയും ചെയ്തു എന്നത് കാലം തെളിയിച്ച ചരിത്രം.

സോളമന്‍: "രണ്ടാമത്തെ ഹോണ്‍ കേള്‍ക്കുമ്പോള്‍ ഇറങ്ങി വരാമെന്ന് പറഞ്ഞിട്ട്?”

സോഫിയ: “ .......ഞാന്‍ കരുതി..........”

ക്യാമറാമാന്‍ വേണുവിനൊപ്പം നാരദന്‍, നാരദാ ന്യൂസ്‌....