മുഷ്താഖ് അലി ക്രിക്കറ്റ്; രാജസ്ഥാനേയും കേരളം തോല്‍പ്പിച്ചു.

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന മുഷ്താഖ് അലി ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളത്തിന്‌ തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍...

മുഷ്താഖ് അലി ക്രിക്കറ്റ്; രാജസ്ഥാനേയും കേരളം തോല്‍പ്പിച്ചു.

stump_getty0704

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന മുഷ്താഖ് അലി ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളത്തിന്‌ തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ കരുത്തരായ ഝാര്‍ഖണ്ഡിനെ തോല്‍പ്പിച്ചു ടൂര്‍ണമെന്‍റില്‍ വരവറിയിച്ച കേരളം ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാനെ 18 റണ്‍സിന് തോല്‍പിച്ചു.

രാജസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. വി.എ. ജഗദീഷ് (28), രോഹന്‍ പ്രേം (38), സഞ്ജു സാംസണ്‍ (25), സചിന്‍ ബേബി (പുറത്താകാതെ 15) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രാജസ്ഥാന്‍ ബൗളര്‍ എന്‍.ബി. സിങ് നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.


എം.എന്‍. സിങ് (12), അങ്കിത് ലാംബ (13), പി.ആര്‍. യാദവ് (16) എന്നിവരുടെ വിക്കറ്റുകള്‍ പോയതോടെ രാജസ്ഥാന്‍ പരാജയം മണത്തു. പുറത്താകാതെ 42 റണ്‍സെടുത്ത രജത് ഭാട്ടിയ വാലറ്റക്കാര്‍ക്കൊപ്പം നടത്തിയ ചെറുത്തുനില്‍പാണ് രാജസ്ഥാനെ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സിലത്തെിച്ചത്. കേരളത്തിനായി പി. പ്രശാന്ത് നാല് ഓവറില്‍ 11 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ത്രിപുരയെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ച് ഝാര്‍ഖണ്ഡും ജമ്മു-കശ്മീരിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബും ടൂര്‍ണമെന്‍റില്‍ ആദ്യ ജയം സ്വന്തമാക്കി.