ബീഫ് കടത്തിയെന്നാരോപിച്ചു ട്രെയിനില്‍ മുസ്ലീം ദമ്പതികള്‍ക്ക് മര്‍ദ്ദനം

ഭോപ്പാല്‍: ബീഫ് കടത്തിയെന്നാരോപിച്ചു മധ്യപ്രദേശില്‍ മുസ്ലിം ദമ്പതികളെ ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കാണ്ടായില്‍നിന്നു തങ്ങളുടെ നാടായ...

ബീഫ് കടത്തിയെന്നാരോപിച്ചു ട്രെയിനില്‍ മുസ്ലീം ദമ്പതികള്‍ക്ക് മര്‍ദ്ദനം

beef

ഭോപ്പാല്‍: ബീഫ് കടത്തിയെന്നാരോപിച്ചു മധ്യപ്രദേശില്‍ മുസ്ലിം ദമ്പതികളെ ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കാണ്ടായില്‍നിന്നു തങ്ങളുടെ നാടായ ഹാര്‍ദ്രയിലേക്ക്‌ കുശിനഗര്‍ എക്‌സ്‌പ്രസില്‍ യാത്ര ചെയ്‌ത മുഹമ്മദ്‌ ഹുസൈന്‍, നസീമ ബി എന്നീ ദമ്പതികള്‍ക്കാണ്‌ മാട്ടിറച്ചിയുടെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടിവന്നത്‌.

ഭോപാലില്‍ നിന്നും കുറച്ചു മാറിയുള്ള കിര്‍ക്കിയ റെയില്‍വേസ്‌റ്റേഷനിലെത്തിയപ്പോഴാണ് ദമ്പതികള്‍ക്ക് ആക്രമണം നേരിടേണ്ടി വന്ന. ട്രെയിനിലേക്ക് ഇരച്ചു കയറിയ ഒരു സംഘം ഇവരുടെ ബാഗുകള്‍ പരിശോധിക്കുകയും തടഞ്ഞപ്പോള്‍ അക്രമാസക്‌തരാകുകയും ഇവരെ മര്‍ദിക്കുകയുമായിരുന്നു.

മറ്റൊരു യാത്രക്കാരന്റെ ലഗേജില്‍ കണ്ടെത്തിയ പോത്തിറച്ചിയുടെ പേരിലാണ്‌ ഇവര്‍ക്ക്‌ ആക്രമണം നേരിടേണ്ടിവന്നത്‌. അക്രമവുമായി ബന്ധപ്പെട്ടു 9 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Read More >>