മുഷ്‌താഖ്‌ അലി ട്വന്റി20: കേരളത്തിന്‌ നാലാം ജയം

കൊച്ചി: ശക്തരായ സൗരാഷ്ട്രയെ 50 റണ്‍സിന് തോല്‍പ്പിച്ചു മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം ജയം.  ജയത്തോടെ 16...

മുഷ്‌താഖ്‌ അലി ട്വന്റി20: കേരളത്തിന്‌ നാലാം ജയം

A-general-view-of-the-Wankhede-Stadium-during-the-2011-ICC-World-Cup-match-between-Canada-and-New-Zealand-at-W1

കൊച്ചി: ശക്തരായ സൗരാഷ്ട്രയെ 50 റണ്‍സിന് തോല്‍പ്പിച്ചു മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം ജയം.  ജയത്തോടെ 16 പോയിന്റുമായി കേരളം ബി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇനിയുള്ള രണ്ട് മത്സരത്തില്‍ ഒന്നില്‍ ജയിച്ചാല്‍ കേരളത്തിന് സൂപ്പര്‍ ലീഗില്‍ സ്ഥാനം ഉറപ്പിക്കാനാവും.

സ്‌കോര്‍ കേരളം 20 ഓവറില്‍ 9 വിക്കറ്റിന് 165, സൗരാഷ്ട്ര 20 ഓവറില്‍ 9 വിക്കറ്റിന് 115.

കേരളത്തിന്‌ വേണ്ടി രോഹന്‍ പ്രേം 43 പന്തില്‍ നിന്ന് 56 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ രോഹന്റെ രണ്ടാമത്തെ അര്‍ധസെഞ്ച്വറിയാണിത്. 43 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 25 റണ്‍സ് നേടി റൈഫി വിന്‍സന്റ് ഗോമസും രോഹന് മികച്ച പിന്തുണ നല്‍കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയെ കേരള ബൗളര്‍മാര്‍ വരിഞ്ഞ് കെട്ടി. മനു കൃഷ്ണന്‍ നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പ്രശാന്ത് പത്മനാഭന്‍ നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 32 റണ്‍സ് എടുത്ത ജയദേവ് ഉനയ്ക്കട്ടിനും 26 റണ്‍സ് എടുത്ത ചേതേശ്വര്‍ പൂജാരയ്ക്കും മാത്രമേ പിടിച്ച് നില്‍ക്കാന്‍ ആയുള്ളൂ.

Read More >>