മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. യു.എസ്-അഫ്ഗാന്‍ സംയുക്ത...

മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോർട്ട്

304995-fazlullah700

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. യു.എസ്-അഫ്ഗാന്‍ സംയുക്ത സേന അഫ്ഗാനിലെ ഫസലുല്ലയുടെ വീടിനു നേര്‍ക്ക്  നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അയാള്‍ കൊല്ലപ്പെട്ടത് എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.  ഫസലുല്ലയോടൊപ്പം അയാളുടെ  ഭാര്യയും മകനും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പാകിസ്താനിലെ പെഷാവറിൽ സൈനിക സ്കൂളിലുണ്ടായ ആക്രമണത്തിനും ബച്ചാ ഖാൻ സർവകലാശാലയിലെ ആക്രമണത്തിനും പിന്നിൽ പ്രവര്‍ത്തിച്ചത് ഫസലുല്ലയായിരുന്നു. ഈ കേസുകളില്‍ പാകിസ്ഥാന്‍ അയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയായിരുന്നു.

മരണ വാര്‍ത്ത ഇതുവരെ യുഎസ് സേന സ്ഥിരീകരിച്ചിട്ടില്ല.

Read More >>