അനിയന്ത്രിതമായ ശാസ്ത്രപുരോഗതി മനുഷ്യകുലത്തിന് നാശം വിതയ്ക്കും: സ്റ്റീഫന്‍ ഹോക്കിംഗ്‌

ന്യൂയോര്‍ക്ക്: മനുഷ്യകുലം നൂറ് വര്‍ഷത്തിനുള്ളില്‍ തന്നെ അപ്രത്യക്ഷമാകുമെന്ന് പ്രഫ. സ്റ്റീഫന്‍ ഹോക്കിംഗ്‌. ബിബിസി റേഡിയോയില്‍ നടത്തിയ പ്രഭാഷണത്തിലാണ്...

അനിയന്ത്രിതമായ ശാസ്ത്രപുരോഗതി മനുഷ്യകുലത്തിന് നാശം വിതയ്ക്കും: സ്റ്റീഫന്‍ ഹോക്കിംഗ്‌

stephen-hawking

ന്യൂയോര്‍ക്ക്: മനുഷ്യകുലം നൂറ് വര്‍ഷത്തിനുള്ളില്‍ തന്നെ അപ്രത്യക്ഷമാകുമെന്ന് പ്രഫ. സ്റ്റീഫന്‍ ഹോക്കിംഗ്‌. ബിബിസി റേഡിയോയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഹോക്കിംഗ്‌സിന്റെ മുന്നറിയിപ്പ്. അനിയന്ത്രിതമായ ശാസ്ത്രപുരോഗതിയാണ് മനുഷ്യ കുലത്തിന് നാശം വിതയ്ക്കുക എന്നാണ് ഹോക്കിംഗ്‌സ് പറയുന്നത്. തമോഗര്‍ത്തങ്ങളെ കുറിച്ച് നടത്തിയ പ്രഭാഷണത്തിനിടയിലാണ് ഹോക്കിംഗ്‌സിന്റെ പ്രവചനം.

ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ലാത്ത അപകടങ്ങളാണ് വരും നൂറ്റാണ്ടില്‍ സംഭവിക്കാനിരിക്കുന്നത്. അണുവായുധങ്ങളും വൈറസുകളും കൃത്രിമ സൃഷ്ടികളും ലോകത്തിന് ഭീഷണിയാകും. ശാസ്ത്രത്തിന്റെ പുരോഗതി തിരിച്ചറിഞ്ഞ് നിയന്ത്രിക്കണം.

പതിനായിരം വര്‍ഷത്തിനുള്ളില്‍ ഭൂമിക്ക് നിശ്ചിതമായും നാശം സംഭവിക്കും. വരുന്ന നൂറ് വര്‍ഷത്തേയ്ക്ക് മനുഷ്യന്‍ അന്യഗ്രഹങ്ങളില്‍ കോളനികള്‍ സ്ഥാപിക്കില്ലെന്നും ഹോക്കിംഗ്‌സ് പറഞ്ഞു.

Story by
Read More >>