മോഹന്‍ലാലിന്‍റെ പുതിയ ചിത്രം; ബെന്‍സ് വാസു

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ബെന്‍സ് വാസു എന്ന് പേരിട്ടു. ഒരു വടക്കന്‍ സെല്‍ഫി എന്ന ഹിറ്റ്‌...

മോഹന്‍ലാലിന്‍റെ പുതിയ ചിത്രം; ബെന്‍സ് വാസു

mohanlal-birthday-4_0_0

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ബെന്‍സ് വാസു എന്ന് പേരിട്ടു. ഒരു വടക്കന്‍ സെല്‍ഫി എന്ന ഹിറ്റ്‌ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട സംവിധായകനായി മാറിയ പ്രജിത്തിന്റെ രണ്ടാമത്തെ ചിത്രമാണ് ബെന്‍സ് വാസു.

രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിതാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് കമല്‍ ആയിരുന്നുവെങ്കിലും ഒടുവില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹം ഈ ചിത്രം വേണ്ടയെന്നു വയ്ക്കുകയും പ്രജിത്തിന് ആ അവസരം ലഭിക്കുകയുമായിരുന്നു.

മോഹന്‍ലാല്‍ ഇപ്പോള്‍ പുലിമുരുകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു ശേഷം പ്രിയദര്‍ശന്‍റെ 'ഒപ്പം' എന്ന ചിത്രം കൂടി ചെയ്തിട്ടേ ബെന്‍സ് വാസുവിന്റെ ചിത്രീകരണം തുടങ്ങുകയുള്ളൂ.