കര്‍ണനായി മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍

കര്‍ണനായി  മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍ ആണെന്ന് തിരക്കഥാകൃത്ത്‌ പി.ശ്രീകുമാര്‍. കര്‍ണ്ണന്റെ തിരക്കഥയുമായി താന്‍ ആദ്യം സമീപിച്ചത്...

കര്‍ണനായി മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍

mammootty-mohanlal-759

കര്‍ണനായി  മമ്മൂട്ടിയെ നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍ ആണെന്ന് തിരക്കഥാകൃത്ത്‌ പി.ശ്രീകുമാര്‍. കര്‍ണ്ണന്റെ തിരക്കഥയുമായി താന്‍ ആദ്യം സമീപിച്ചത് മോഹന്‍ലാലിനെ ആയിരുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി.

തന്റെ തിരക്കഥ മോഹന്‍ലാലിന് ഇഷ്ടമായി. പക്ഷെ കര്‍ണ്ണന്‍ എന്ന കഥാപാത്രം തന്നെക്കാള്‍ നന്നായി മമ്മൂട്ടിക്ക് അവതരിപ്പിക്കാന്‍ കഴിയും എന്നാണ് മോഹന്‍ലാല്‍ അഭിപ്രായപ്പെത്. അങ്ങനെയാണ് മമ്മൂട്ടിയെ ഈ കഥയുമായി സമീപിക്കുന്നത്.  തിരക്കഥയില്‍ ആകൃഷ്ടനായ അദ്ദേഹം ഉടന്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയുമായിരുന്നു.


കുരുക്ഷേത്ര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണന്റെ അവസാന ദിനങ്ങളെപ്പറ്റിയും ഒടുവിലുള്ള മരണത്തേപ്പറ്റിയുമാണ്‌ ചിത്രം പ്രതിപാദിക്കുന്നത്.

ഇതിനുമുന്‍പും പല ചിത്രങ്ങളിലേയും പല കഥാപാത്രങ്ങളിലേക്കും മോഹന്‍ലാലും  മമ്മൂട്ടിയും പരസ്പരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമീപകാലത്തു വന്‍വിജയമായി തീര്‍ന്ന ദൃശ്യം എന്ന ചിത്രത്തില്‍ നായകനാകാന്‍ വേണ്ടി ആദ്യം മമ്മൂട്ടിയെയാണ് സമീപിച്ചത്. തന്നെക്കാള്‍ കഥാപാത്രത്തിന് അനുയോജ്യന്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞു  ചിത്രത്തിലെ നായകവേഷം  മമ്മൂട്ടി മോഹന്‍ലാലിനു കൈമാറുകയായിരുന്നു.